
ഷാർജ : ഫറോക്ക് പ്രവാസി അസ്സോസി യേഷൻ സംഘടി പ്പിക്കുന്ന ആറാമത് ഫെറോസി സെവൻസ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ്, 2019 മാർച്ച് 8 വെള്ളി യാഴ്ച 3 മണി മുതല്‍ ഷാർജ വാണ്ടറേഴ്‌സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ (ഷാർജ ക്രിക്കറ്റ് സ്റ്റേഡിയ ത്തിന്നു സമീപം) നടക്കും എന്നു സംഘാ ടകര്‍ അറിയിച്ചു.
യു. എ. ഇ. യിലെ മലയാളി ടീമു കളെ മാത്രം പങ്കെടു പ്പിച്ചു കൊണ്ടാണ് ഫെറോസി കപ്പ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ് ഒരു ക്കുന്നത്. വിവിധ എമി റേറ്റു കളി ല്‍ നിന്നു മായി 24 ടീമു കൾ കളി ക്കള ത്തില്‍ ഇറങ്ങും.
വിജയി കൾക്ക് ക്യാഷ് അവാർഡും ഫെറോസി ട്രോഫി യും കൂടാതെ വ്യക്തി ഗത സമ്മാന ങ്ങളായി ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് ഗോൾ കീപ്പർ, റണ്ണേഴ്‌സ് അപ്പ് എന്നീ ട്രോഫി കളും ക്യാഷ് അവാർഡും സമ്മാനിക്കും.
വിവരങ്ങൾക്ക് : 050 2434 945, 055 2244 557, 055 8836 195





























