അബുദാബി മലയാളി സമാജം നഴ്സുമാരെ ആദരിച്ചു

March 27th, 2017

അബുദാബി : ഗൾഫിൽ 20 വർഷം പൂർത്തി യാക്കിയ മലയാളി നഴ്‌സു മാരെ അബു ദാബി മലയാളി സമാജം ആദരിച്ചു.

‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിന്റെ സ്‌നേ ഹാദരം’ എന്ന പരി പാടി യിൽ 20 മുതൽ 37 വർഷം വരെ സേവനം അനുഷ്‌ഠിച്ച അബുദാബി യിലെയും മറ്റു വിവധ എമി റേറ്റു കളിൽ നിന്നുള്ള നഴ്‌സു മാരെ യാണ് ആദരിച്ചത്.

അബുദാബി യൂണി വേഴ്സൽ ഹോസ്‌പിറ്റൽ എം. ഡി. ഡോക്ടർ ഷബീർ നെല്ലി ക്കോട് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യ ക്ഷത വഹിച്ചു.

ആതുര സേവന രംഗ ത്ത് പ്രവർത്തി ക്കുന്ന വരെ ആദരി ക്കുന ഇത്തരം പരി പാടി കളിലൂടെ സമാജം മറ്റുള്ള വർക്ക് മാതൃക ആവുക യാണ് എന്നും തുടർന്നും ഇത്തരം പ്രവർത്ത നങ്ങൾ സമാജ ത്തിൽ നിന്നും പ്രതീക്ഷി ക്കുന്ന തായും ഡോക്ടർ ഷബീർ നെല്ലിക്കോട് പറഞ്ഞു.

അര നൂറ്റാണ്ടു നീണ്ട പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സമാജ ത്തിന്റെ സജീവ പ്രവർത്തകൻ ജെയിംസ് ഗോമസിനെയും ഭാര്യ പട്രിഷ്യ യെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖർ സംബ ന്ധിച്ചു. സമാജം ജനറൽ സെക്രട്ടറി പി. സതിഷ് കുമാർ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അബദുൽ കാദർ തിരുവത്ര നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി നഴ്‌സുമാരെ സമാജം ആദരിക്കുന്നു

March 23rd, 2017

health-plus-medical-camp-0-epathram
അബുദാബി : ഗൾഫ് രാജ്യങ്ങളിൽ ഇരുപതു വർഷം സേവനം ചെയ്ത മലയാളി നഴ്‌സുമാരെ അബുദാബി മലയാളി സമാജം ആദരിക്കുന്നു.

‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിെൻറ സ്നേഹാ ദരം’ എന്ന പേരിൽ യൂണി വേഴ്സൽ ആശുപത്രി യുടെ സഹ കരണ ത്തോടെ മാര്‍ച്ച് 24 വെള്ളി യാഴ്ച രാത്രി എട്ടു മണിക്കു മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ ഒരു ക്കുന്ന പരി പാടി യില്‍ വെച്ച് യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിലെ ആശു പത്രി കളിൽ സേവനം അനുഷ്‌ഠി ക്കുന്ന അമ്പതോളം നഴ്‌സു മാരെ യാണ്‍ ആദരിക്കുക.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഒ. എൻ. വി. കുറുപ്പ് – സുകുമാർ അഴീ ക്കോട് അനുസ്മരണം അബുദാബി യിൽ

February 15th, 2017

onv-indraneelima-epathram
അബുദാബി : സാംസ്കാരിക നായകരായിരുന്ന ഒ. എൻ. വി. കുറുപ്പ്, സുകുമാർ അഴീക്കോട് എന്നിവരെ അനു സ്മരിച്ച് കൊണ്ട് ‘നിതാന്ത ജാഗ്രത യുടെ ഓർമ്മ പ്പെടു ത്തലു കൾ’ എന്ന ശീർഷ കത്തിൽ കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ അബു ദാബി കേരളാ സോഷ്യൽ സെന്ററും അബു ദാബി ശക്തി തിയ്യറ്റേഴ്സും  സംയുക്തമായി സംഘ ടി പ്പിക്കുന്ന സാഹിത്യ പരി പാടി കൾ വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളിൽ കെ. എസ്. സി. യി ലും മുസ്സഫ യിലെ മലയാളി സമാജ ത്തിലു മായി നടക്കും.

ഫെബ്രുവരി 16 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി കേരള സോഷ്യൽ സെന്റ റിൽ തുടക്ക മാവുന്ന പരി പാടി യിൽ കേരള സാഹിത്യ അക്കാദമി പ്രസി ഡന്റ് വൈശാഖൻ മുഖ്യാ ഥിതി ആയിരിക്കും. മുൻ മന്ത്രി എം. എ. ബേബി ഉദ്‌ഘാടനം ചെയ്യും.

‘അഴീക്കോടിന്റെ സംവാദ മണ്ഡല ങ്ങൾ’ എന്ന വിഷയ ത്തെ ആസ്പദ മാക്കി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ. പി. മോഹനനും ‘ഒ. എൻ. വി. യുടെ സന്ദർഭ ങ്ങൾ’ എന്ന വിഷയം സാഹിത്യ നിരൂ പകൻ ഇ. പി. രാജ ഗോപാലും അനുസ്മരണ പ്രഭാഷണ ങ്ങൾ നിർവ്വഹിക്കും. തുടർന്ന് ഒ. എൻ. വി. കവിത കളുടെ ദൃശ്യാ വിഷ്‌കാരവും മുടിയാട്ടം എന്ന കലാ രൂപവും അരങ്ങേറും.

ഫെബ്രുവരി 17 വെള്ളി യാഴ്‌ച രാവിലെ 10 മണിക്ക് തുടക്ക മാവുന്ന കവിതാ ക്യാമ്പിൽ കവിതയും ഭാഷ യും, കവിത യുടെ ജീവൻ എന്നീ വിഷയ ങ്ങളിൽ ചർച്ച സംഘ ടിപ്പിക്കും.

വൈകു ന്നേരം മൂന്നു മണി മുതൽ ആരം ഭിക്കുന്ന കഥാ ക്യാമ്പ് വൈശാഖൻ ഉദ്‌ഘാടനം ചെയ്യും. കഥ യുടെ പ്രകൃത ങ്ങൾ എന്ന വിഷയ ത്തെ ആസ്‌പദ മാക്കി കഥാ കൃത്ത് സുഭാഷ് ചന്ദ്രൻ പ്രഭാഷണം നടത്തും. യു. എ. ഇ. യിലെ സാഹിത്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

വെള്ളിയാഴ്‌ച രാത്രി എട്ടു മണിക്ക് പി. ഭാസ്‌കരൻ അനുസ്‌മരണവും തുടർന്ന് കാവാലം ശ്രീ കുമാറും ഗായിക രാജ ലക്ഷ്‌മിയും നയി ക്കുന്ന ‘രാഗോത്സവം’ എന്ന സംഗീത നിശയും നടക്കും.

ഫെബ്രുവരി 18 ശനിയാഴ്‌ച രാത്രി എട്ടു മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘ ടിപ്പി ക്കുന്ന ‘സാഹിത്യോത്സവ’ ത്തിൽ എം. എ. ബേബി, വൈശാഖൻ, ഡോക്ടര്‍. കെ. പി. മോഹനൻ, സുഭാഷ് ചന്ദ്രൻ, ഇ. പി. രാജ ഗോപാലൻ എന്നിവർ സംബന്ധിക്കും. തുടര്‍ന്ന് വൈവിധ്യ മാർന്ന കലാ പരി പാടി കളും അരങ്ങേറും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സമാജം പുസ്തകോത്സവം ശ്രദ്ധേയ മായി

February 11th, 2017

അബുദാബി : മലയാളീ സമാജവും ഡി. സി. ബുക്സും സംയുക്ത മായി സംഘടിപ്പിച്ച പുസ്ത കോത്സവം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായി.

സമാജം ലൈബ്രറി യുടെ നേതൃത്വ ത്തിൽ നടന്ന പുസ്ത കോത്സവം അബു ദാബി മലയാളീ സമാജം രക്ഷാധി കാരി സോമ രാജൻ ഉത്‌ഘാടനം ചെയ്തു.

മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ വെച്ച് മൂന്നു ദിവസ ങ്ങളി ലായി ഒരു ക്കിയ പുസ്ത കോത്സവ ത്തില്‍ നോവലു കൾ, കഥാ സമാ ഹാര ങ്ങൾ, കുട്ടി കൾക്കുള്ള വിവിധ പുസ്ത കങ്ങൾ തുടങ്ങി വിവിധ ശാഖ യിൽ ഉള്ള പുസ്തകങ്ങൾ സ്റ്റാളുകളില്‍ ലഭ്യ മായി രുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമാജം യുവ ജനോൽസവ ത്തിനു തുടക്കമായി

February 11th, 2017

samajam-kala-thilakam-2012-gopika-dinesh-ePathram
അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യുവ ജനോൽസവം സംഗീത സംവി ധായകനും ഗായകനു മായ പണ്ഡിറ്റ് രമേഷ് നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. സമാജം രക്ഷാധി കാരി സോമ രാജൻ മുഖ്യാതിഥി ആയി രുന്നു.

മഹാരാജ സ്വാതി തിരുനാൾ സംഗീത നൃത്തോ ൽസവ ത്തോടെ യാണ് യുവ ജനോ ൽസവം ആരംഭിച്ചത്. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, നാടോടി നൃത്തം, ശാസ്‌ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപ കരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, മോണോ ആക്‌ട്, പ്രഛന്ന വേഷം എന്നീ ഇന ങ്ങളി ലായി നാലു ഗ്രൂപ്പു കളിൽ മൂന്നു ദിവസ ങ്ങളി ലായി മല്‍സര ങ്ങള്‍ നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും
Next »Next Page » സമാജം പുസ്തകോത്സവം ശ്രദ്ധേയ മായി »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine