
അബുദാബി : പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഡിത നുമായ അബ്ദു സമദ് സമദാനി യുടെ റമദാൻ പ്രഭാഷണം ജൂൺ 4 ഞായ റാഴ്ച രാത്രി 10 മണിക്ക് മുസ്സഫ യിലെ മല യാളി സമാജ ത്തിൽ വെച്ച് നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.
യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമദാന്‍ അതിഥി യായി എത്തിയ അബ്ദു സമദ് സമദാനി യുടെ പ്രഭാഷണം അബു ദാബി നാഷണല്‍ തിയ്യേറ്റര്‍ (ജൂണ്‍ ഒന്ന്‍, രണ്ട് – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ (ജൂണ്‍ 8 വ്യാഴം, ജൂണ്‍ 13 ചൊവ്വ), ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 9 വെള്ളി) കേരളാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 10 ശനി) എന്നി വിട ങ്ങളിലും രാത്രി തറാവീഹ് നിസ്കാര ശേഷം (10 മണിക്ക്) നടക്കും.



അബുദാബി : മുസ്സഫ യിലെ അബു ദാബി മലയാളി സമാജം 2017- 18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം മെയ് 13 ശനിയാഴ്‌ച രാത്രി 8.30 നു നടക്കും. സമാജം മുഖ്യ രക്ഷാധി കാരിയും ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറ ക്‌ടറു മായ എം. എ. യൂസഫലി മുഖ്യ അതിഥി യായി ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 


























