പൈലറ്റിന്‍റെ നടപടി ധിക്കാരപരം : യൂത്ത്‌ ഇന്ത്യ

November 12th, 2012

ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ്‌ തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ടു സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ യാത്രക്കാര്‍ക്ക് നേരെ അന്യായമായ കാരണങ്ങള്‍ നിരത്തി കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള വനിതാ പൈലറ്റിന്റെ ധിക്കാര പരമായ നീക്കത്തിനെതിരെ പ്രവാസി സമൂഹം ഒറ്റകെട്ടായി പ്രതികരി ക്കണമെന്ന് യൂത്ത്‌ ഇന്ത്യ യു. എ. ഇ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ തങ്ങളുടെ ഡ്യുട്ടി സമയത്തിന്‍റെ പേരു പറഞ്ഞു വഴിയാധാരമാക്കുന്ന ഇത്തരം പൈലറ്റുമാര്‍ക്ക് എതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നൂറു കണക്കിന് യാത്രക്കാരുടെ ധനത്തിനും സമയത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരക്കാരുടെ മൊഴികള്‍ക്ക് മാത്രം ചെവി കൊടുക്കുന്നവരായി ഉദ്യോഗസ്ഥര്‍ മാറുന്നത് പ്രവാസികളോടുള്ള അവഗണനയുടെ മറ്റൊരു മുഖമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരള സെക്ടറിലേക്കുള്ള യാത്രാ ദുരിതത്തിന് ഇത്തരം പൈലറ്റുമാര്‍ക്കും പങ്കുള്ളതായി സംശയി ക്കെണ്ടിയിരി ക്കുന്നതായും യോഗം വിലയിരുത്തി. പ്രവാസി കളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മന്ത്രിമാര്‍ പ്രതിഷേധ കൊടുങ്കാറ്റുകള്‍ക്ക് കാതോര്‍ക്കേണ്ടി വരുമെന്നും ഉത്തരേന്ത്യന്‍ ലോബിക്ക് മുന്നില്‍ മലയാളി കളുടെ അഭിമാനം അടിയറവു വെക്കുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യക്ക് എതിരെ ദുബായില്‍ ഒപ്പു ശേഖരണവും

November 8th, 2012

air-india-maharaja-epathram

ദുബായ് : എയര്‍ ഇന്ത്യ ഗള്‍ഫ് യാത്രക്കാരോട് കാണിക്കുന്ന ക്രൂര മനോഭാവ ത്തിനും ദ്രോഹ നടപടികള്‍ക്കും എതിരെ മുസ്ലിം ലീഗ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിട ങ്ങളില്‍ നടത്തിയ പ്രതിഷേധ റാലിക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ഒപ്പു ശേഖരണവും പ്രതിഷേധ സംഗമവും നടത്തി.

അല്‍ ബറാഹ യിലെ കെ. എം. സി. സി. ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ ക്യാന്‍വാസിലാണ് പ്രവാസി കള്‍ പ്രതിഷേധ ത്തിന്റെ അടയാളമായി ഒപ്പു വെച്ചത്. എയര്‍ ഇന്ത്യ കാണിക്കുന്ന ക്രൂരതയുടെ ആഴം വെളിപ്പെടുത്തുന്ന ചിത്രങ്ങളും കാര്‍ട്ടൂണുകളും ക്യാന്‍വാസില്‍ ചിത്രീകരിച്ചും ചിലര്‍ പ്രതിഷേധ ത്തില്‍ പങ്കു ചേര്‍ന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

എയര്‍ ഇന്ത്യക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടത്തും : പ്രവാസി സംഘടനകള്‍

October 24th, 2012

air-india-epathram
ദുബായ് : ഗള്‍ഫ് പ്രവാസി കളായ യാത്രക്കാരെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യക്കെതിരെ മുഴുവന്‍ പ്രവാസി സംഘടന കളെയും ഒരുമിപ്പിച്ചു ശക്തമായ പ്രക്ഷോഭം നടത്താന്‍ ദുബായില്‍ ചേര്‍ന്ന വിവിധ സംഘടന ഭാരവാഹി കളുടെ യോഗം തീരുമാനിച്ചു.

അനിഷ്ട സംഭവ ങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കേന്ദ്ര മന്ത്രി അജിത്‌ സിംഗ് രാജി വെക്കുക. യാത്രാ ദുരിതം അനുഭവിക്കേണ്ടി വന്ന പ്രവാസി കള്‍ക്ക് നഷ്ട പരിഹാരം നല്‍കുക. യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച പൈലറ്റിന് എതിരെ നടപടി എടുക്കുക. യാത്രക്കാര്‍ക്ക് എതിരെ സ്വീകരിച്ച കള്ള ക്കേസുകള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാതെ നേര്‍വഴിക്കു നയിക്കാന്‍ അധികാരികള്‍ക്ക് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം വിലയിരുത്തി.

ദുരിതം പേറേണ്ടി വന്ന യാത്രക്കാര്‍ക്ക്‌ ആവശ്യമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ നാട്ടിലും ഇവിടെയും ലീഗല്‍ സെല്‍ രൂപീകരിക്കുകയും പ്രവാസി കളുടെ യാത്രാ പ്രശ്നം അധികാരി കളുടെ ശ്രദ്ധ യില്‍ കൊണ്ടു വരാന്‍ ജനാധിപത്യ രീതി യില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഡോ.പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, എന്‍. ആര്‍. മായിന്‍, സി. എം. എ. ചേരൂര്‍, റഫീക്ക് മേമുണ്ട, ഇസ്മയില്‍ പുനത്തില്‍, സലിം നൂര്‍ ഒരുമനയൂര്‍, മുഹമ്മദലി വളാഞ്ചേരി, സി. എച്. അബൂബക്കര്‍, എം. അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.

പുന്നക്കന്‍ മുഹമ്മദാലി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു. കെ. എം. സി. സി യു. എ. ഇ. കമ്മറ്റി, ഒ. ഐ. സി. സി. യു. എ. ഇ. കമ്മറ്റി, യൂത്ത് ഇന്ത്യ, സുന്നി സെന്റര്‍ ദുബായ്, തനിമ ദുബായ്, ചിരന്തന ദുബായ്, പാനൂര്‍ എന്‍. ആര്‍. ഐ., സ്വരുമ ദുബായ്, ദുബായ് പ്രിയ ദര്‍ശിനി, രിസാല സ്റ്റഡി സര്‍ക്കിള്‍, ദുബായ് പ്രവാസി പൈതൃക കൂട്ടം, വടകര എന്‍. ആര്‍. ഐ ദുബായ്, കോഴിക്കോട് പ്രവാസി അസോസിയേഷന്‍ യു. എ. ഇ കമ്മിറ്റി തുടങ്ങിയ സംഘടന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ക്രൂരത അവസാനിപ്പിക്കുക : കോഴിക്കോട് പ്രവാസി അസോസിയേഷന്‍

October 22nd, 2012

ദുബായ് : വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന എണ്ണപ്പെട്ട അവധി ദിനങ്ങള്‍ കുടുംബത്തോട് കൂടെ കഴിയാന്‍ വേണ്ടി നാട്ടിലേക്കു പോയ പ്രവസി കളേയും കൊണ്ട് നെടുമ്പാശ്ശേരി യില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ വിമാനം തിരുവനന്ത പുരത്ത് ഇറക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ബുദ്ധിമുട്ടിക്കുകയും കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതിരിക്കുകയും ചെയ്ത എയര്‍ ഇന്ത്യാ അധികൃതരുടെ തോന്ന്യാസ ത്തിന് എതിരെ വിമാന ത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്നെതിരെ ശക്തമായി പ്രതിഷേധിക്കുവാന്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

പ്രവാസി മലയാളി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന ശത്രുതാ മനോഭാവവും ക്രൂരതയും അവസാനി പ്പിക്കാന്‍ ഭരണാ ധികാരികള്‍ ഉറക്കം വെടിഞ്ഞ് ശ്രമിക്കേണ്ട തായിട്ടുണ്ട് എന്നും ദുബായില്‍ ചേര്‍ന്ന കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ യു. എ. ഇ. കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ആക്ടിംഗ് പ്രസിഡണ്ട്‌ ബാബു അദ്ധ്യക്ഷത വഹിച്ചു. ജമീല്‍ ലത്തീഫ്, അഡ്വ. മുഹമ്മദ്‌ സാജിദ്, മോഹന്‍ എസ്. വെങ്കിട്ട്, നിഫ്ശാര്‍ കെ. പി.,പദ്മനാഭ നമ്പ്യാര്‍, റാബിയ ഹുസൈന്, ദീപ സൂരജ്, സബിത കെ. വി., ഷമീന ആശിക് എന്നിവര്‍ സംസാരിച്ചു.

-അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട് – ദുബായ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ അവഗണന അവസാനിപ്പിക്കുക : ശക്തി

October 22nd, 2012

airport-passengers-epathram

അബുദാബി : പ്രവാസികളായ യാത്രക്കാരോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ കാണിക്കുന്ന അവഗണന എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അബുദാബി -കൊച്ചി വിമാനത്തില്‍ യാത്ര ചെയ്ത വര്‍ക്കുണ്ടായ അനുഭവം ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്. ഏറെ പ്രതീക്ഷ യോടെയാണ് പ്രവാസികള്‍ നാട്ടിലേക്കു തിരിക്കുന്നത്. സമയ നിഷ്ട ഇല്ലായ്മയും എയര്‍പോര്‍ട്ട് മാറി ഇറക്കലും ഇന്ന് നിത്യ സംഭവ മയിരിക്കുകയാണ്. അടിയന്തിരമായും ഇതിനു പരിഹാരം കാണണമെന്ന് ബന്ധപെട്ടവരോട് ശക്തി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 259101120»|

« Previous Page« Previous « എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കും : മെസ്പോ അബുദാബി
Next »Next Page » എയര്‍ ഇന്ത്യ ക്രൂരത അവസാനിപ്പിക്കുക : കോഴിക്കോട് പ്രവാസി അസോസിയേഷന്‍ »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine