ദുബായ് : തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാന താവള ങ്ങളില്‍ നിന്നും ഗള്‍ഫ് സെക്ടറിലെ വിമാന സര്‍വീസുകള്‍ അന്യായമായി നിര്‍ത്തലാക്കി. പ്രവാസികളെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നിരുത്വര വാദിത്വ പരമായ നടപടി യില്‍ യൂത്ത് ഇന്ത്യ കേന്ദ്ര സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ളതും ലാഭകരവുമായ കേരള സെക്ടറില്‍ നിന്നും ഉത്തരേന്ത്യന്‍ ലോബിക്ക് വേണ്ടി ഉത്തരവാദിത്വ പ്പെട്ടവര്‍ ചരടു വലികള്‍ നടത്തുന്നത് കേരള ത്തിലെ പാര്‍ലിമെന്റ് അംഗ ങ്ങളുടെയും കേന്ദ്ര മന്ത്രി മാരുടെയും പിടിപ്പു കേട് വെളിവാക്കുന്ന താണ് എന്നു യോഗം വിലയിരുത്തി.
സ്വകാര്യ കമ്പനി കള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി ഇന്ത്യയുടെ പൊതു മേഖലാ സ്ഥാപനം നാഥനില്ലാ കളരി യാക്കി മാറ്റാന്‍ അധികാരികള്‍ കൂട്ട് നില്‍ക്കുക യാണെന്നും അതിന്റെ ഭാഗമായിട്ടാണ് കേരള ത്തിലേക്കുള്ള സര്‍വീസുകള്‍ അന്യായമായി നിര്‍ത്ത ലാക്കാന്‍ ശ്രമം നടന്നതെന്നും യോഗം വിലയിരുത്തി.
എയര്‍ ഇന്ത്യയെ ഇല്ലാതാക്കുന് നതിന് പകരം ഈ പൊതു മേഖല സ്ഥാപനത്തെ രക്ഷിച്ചെടുക്കാന്‍ പ്രവാസി കള്‍ ഒറ്റകെട്ടായി അധികാരി കള്‍ക്ക് മുന്നില്‍ ശബ്ദ മുയര്‍ത്തണം എന്നും എയര്‍ കേരള എന്ന സ്വപ്ന പദ്ധതി സ്വാഗതാര്‍ഹ മാണ് എന്നും എന്നാല്‍ കെടുകാര്യസ്ഥത യുടെ ചരിത്രം ആവര്‍ത്തി ക്കാതിരിക്കാന്‍ പഴുതുകള്‍ അടച്ചുള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടി യിരിക്കുന്നു എന്നും യോഗം വിലയിരുത്തി.
മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദു ചെയ്തും അന്യായമായ നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയും പ്രവാസി കളെ നിരന്തരം ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യ യുടെ നിലപാടിന് എതിരെ പ്രവാസി സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണ മെന്ന് യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു.
പൊതു മേഖല സ്ഥാപന ങ്ങളെ നശിപ്പിച്ചു സ്വകാര്യ കുത്തക കമ്പനി കള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഗൂഡമായ ശ്രമം അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു എന്നും മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം ഉയര്‍ന്ന നിരക്കില്‍ സ്വകാര്യ വിമാന കമ്പനികളില്‍ യാത്ര തുടരേണ്ടി വരികയും ചെയ്ത പ്രവാസി കള്‍ക്ക് നേരത്തെ എടുത്ത ടിക്കറ്റുകളുടെ പണം തിരകെ നല്‍കാതെ വട്ടം കറക്കുന്ന പ്രവണതയും ഏറി വരുന്നു.
ഇത്തരം വിഷയ ങ്ങളില്‍ പ്രവാസ സംഘടന കളുമായി സഹകരിച്ചു അവകാശ പോരാട്ടം ശക്ത മാക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ‘എയര്‍ ഇന്ത്യയെ പ്രവാസിക്ക് വേണം’ എന്ന തല കെട്ടില്‍ പ്രചാരണ കാമ്പയിന്‍ നടത്തുവാനും തീരുമാനിച്ചു.
ഈ വിഷയ ത്തില്‍ അധികാരികളെ സമ്മര്‍ദം ചെലുത്തുവാനായി ജന പ്രതിനിധികള്‍ക്ക് അന്‍പതിനായിരം പേര്‍ ഒപ്പിട്ട നിവേദനം, ഓണ്‍ ലൈന്‍ പെറ്റീഷന്‍, പ്രവാസി കളില്‍ അവബോധം സൃഷ്ടിക്കാന്‍ സെമിനാറുകള്‍,ടേബിള്‍ ടോകുകള്‍, നാട്ടിലെ സംഘടന കളെ സംഘടിപ്പിച്ചു കൊണ്ട് കൊച്ചിയിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസ് മാര്‍ച്ച് എന്നിവ സംഘടിപ്പി ക്കുവാന്‍ തീരുമാനിച്ചു.