പി. സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരുവിടുന്നു : വീക്ഷണം ഫോറം

August 4th, 2012

അബുദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം രക്ഷാധികാരി കൂടിയായ ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. യ്‌ക്കെതിരായി പി. സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരുവിട്ടതാണ് എന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഒരു ജനകീയ നേതാവായ ടി. എന്‍. പ്രതാപനെ സ്വന്തം സമുദായ ത്തിന്റെ കാര്യംമാത്രം നോക്കിയാല്‍ മതിയെന്ന് ഉപദേശിക്കാന്‍ മാത്രം പി. സി. ജോര്‍ജ് വളര്‍ന്നിട്ടില്ല. ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമേ ഇതു പോലുള്ള ഇത്തിള്‍ കണ്ണികളുടെ പ്രസ്താവനകള്‍ ഉപകരിക്കൂ.

പി. സി. ജോര്‍ജിന്റെ അതിരു വിട്ട വാക്കും പ്രവൃത്തികളും ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും നിയന്ത്രിച്ചില്ല എങ്കില്‍ അത് യു. ഡി. എഫ്. സര്‍ക്കാറിന് ഒരു തീരാകളങ്കമായി മാറും എന്നും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ഭാരവാഹികള്‍ പ്രസ്താവന യില്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം എം. എ. യൂസഫലി രാജി വെച്ചു

July 22nd, 2012

ma-yousufali-epathram അബുദാബി : പ്രവാസി മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന യില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രമുഖ പ്രവാസി വ്യവസായിയും എം. കെ. ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം. എ. യൂസഫലി രാജി വെച്ചു.

പൈലറ്റ് സമരവും അടിക്കടി ഗള്‍ഫ് മേഖല യിലെ സര്‍വ്വീസുകള്‍ റദ്ദാക്കലും കാരണം പ്രവാസി കളില്‍ എയര്‍ ഇന്ത്യ ക്ക് എതിരെ കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം പല തവണ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ എം. എ. യൂസഫലി ഉന്നയിച്ചു എങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനി യുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല.

ഇന്ത്യയുടെ ദേശീയ വിമാന കമ്പനി ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗത്വമാണ് അദ്ദേഹം ഒഴിഞ്ഞത്. 2010 മേയിലാണ് എം. എ. യൂസഫലി ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗമായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രാ ക്ലേശം പരിഹരിക്കാൻ ദല സ്ത്രീകളുടെ സംഘം കോൺസലേറ്റിൽ

July 16th, 2012

air-india-maharaja-epathram

ദുബായ് : പൈലറ്റ് സമരത്തിന്റെ മറവിൽ വിമാന യാത്രാക്കൂലി ക്രമാതീതമായി വർദ്ധിപ്പിക്കുകയും പ്രവാസി യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നതിനെതിരെ അടിയന്തിരമായി ഇടപെട്ട് പ്രവാസികളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ദലയുടെ ആഭിമുഖ്യത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ആവശ്യപ്പെട്ടു. രണ്ടു മാസം നീണ്ട പൈലറ്റ് സമരം അവസാനിച്ചിട്ട് രണ്ടാഴ്ച ആയെങ്കിലും ഗൾഫ് കേരള സെക്ടറിലെ യാത്രാ പ്രതിസന്ധിക്ക് ഇനിയും പരിഹാരം ആയിട്ടില്ല. വേനൽ അവധി ആരംഭിച്ചിട്ടും സ്വദേശത്തേയ്ക്ക് പോകാൻ കഴിയാതെ മലയാളി കുടുംബങ്ങൾ വലയുകയാണ്.

പൈലറ്റ് സമരത്തെ കേരളത്തോടുള്ള പ്രതികാര നടപടിയായാണ് എയർ ഇന്ത്യ കണ്ടത്. കരിപ്പൂരിൽ നിന്ന് 136ഉം, തിരുവനന്തപുരത്ത് നിന്നും 80ഉം, കൊച്ചിയിൽ നിന്ന് 56ഉം വിമാന സർവീസുകൾ റദ്ദ് ചെയ്തപ്പോൾ യൂറോപ്പ്, ബോംബെ, ഡൽഹി റൂട്ടുകളിൽ നിന്ന് നാമമാത്രമായാണ് റദ്ദ് ചെയ്തത്. രണ്ട് ലക്ഷത്തോളം പ്രവാസി കുടുംബങ്ങളാണ് അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇവരെ കൊള്ളയടിക്കാൻ മറ്റ് വിമാന കമ്പനികൾക്ക് അവസരമൊരുക്കി കൊടുക്കുന്ന നടപടിയാണ് എയർ ഇന്ത്യയുടേത്. എക്കണോമിൿ ക്ലാസിൽ പോലും യാത്ര നിരക്കുകൾ കുത്തനെ ഉയർത്തി സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണം. റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കുകയും യാത്രാ നിരക്കുകൾ സമരം തുടങ്ങുന്നതിന് മുൻപുള്ള നിരക്കുകളിലേക്ക് പുനസ്ഥാപിക്കുകയും വേണമെന്നും കൌൺസിൽ ജനറലിന് നൽകിയ നിവേദനം ആവശ്യപ്പെട്ടു.

എ. ആർ. എസ്. മണി, നാരായണൻ വെളിയംകോട്, അനിത ശ്രീകുമാർ, സതിമണി, ബാബു ജി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം കോൺസിലേറ്റിൽ എത്തിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ സമരം ഉടൻ ഒത്തുതീർപ്പാക്കുക : പരിഷത്ത്

July 3rd, 2012

fkssp-annual-meet-2012-ePathram
ഷാര്‍ജ : എയർ ഇന്ത്യ പൈലറ്റു മാരുടെ സമരം ഒത്തുതീർപ്പാക്കിക്കൊണ്ട് പ്രവാസി കളുടെ യാത്രാ ദുരിതം അവസാനിപ്പിക്കാൻ വേണ്ട നടപടികള്‍ എടുക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു എ ഇ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ അനാവശ്യ സമരം സ്വകാര്യ എയർലൈൻ കമ്പനി കളെ സഹായി ക്കാനും എയർ ഇന്ത്യയെ അടച്ചു പൂട്ടാനുമേ ഉപകരിക്കൂ. അവധി ക്കാലത്ത് നാട്ടിലേക്ക് പോകാനിരിക്കുന്ന ഗൾഫുകാരുടെ യാത്രാദുരിതം എത്രയും വേഗം അവസാനി പ്പിക്കണം.

ഗൾഫിലെ ഇന്ത്യൻ സിലബസിൽ പഠിപ്പിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്ക് പുതിയ പാഠ്യ പദ്ധതി പ്രകാരമുള്ള വിദഗ്ദ പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനോടും സി ബി എസ് ഇ യോടും സമ്മേളനം ആവശ്യപ്പെട്ടു.

കേരള ത്തിലെ മാലിന്യ നിർമാർജ്ജനം സർക്കാർതലത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കി കൊണ്ട് മാലിന്യം ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽതന്നെ സംസ്കാരിക്കാനുള്ള പുതിയ സംവിധാനങ്ങൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് സമ്മേളനം നിർദേശിച്ചു .

ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ നടന്ന സമ്മേളനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ പ്രസിഡണ്ട് കെ കെ കൃഷ്ണ കുമാർഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രസിഡണ്ട് ഡോ. കെ. പി. ഉണ്ണികൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ കോർഡിനേറ്റർ അനീഷ് മടത്തറ വാർഷിക റിപ്പോർട്ടും ഗഫൂർ സാമ്പത്തിക റിപ്പോർട്ടും മാത്യൂ ആന്റണി ഭാവിപ്രവർത്തന രേഖയും അവതരിപ്പിച്ചു.

പുതിയ ഭാരവാഹി കളായി ഡോ. കെ. പി. ഉണ്ണികൃഷ്ണൻ(പ്രസിഡണ്ട് ), സുധീർ ചാത്തനാത്ത്, അരുൺ പരവൂർ(വൈസ് പ്രസിഡണ്ടുമാര്‍), മാത്യൂ ആന്റണി ( കോഡിനേറ്റര്‍), ശ്രീകുമാരി ആന്റണി, അരുൺ കെ ആർ(ജോയിന്റ് കോഡിനേറ്റര്‍മാര്‍) ഗഫൂർ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


-അയച്ചു തന്നത് : സുധീർ ചാത്തനാത്ത്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 of 2511121320»|

« Previous Page« Previous « പൈലറ്റ് സമരം വന്‍ ഗൂഢാലോചന : പി. ടി. കുഞ്ഞുമുഹമ്മദ്
Next »Next Page » നിയമ ലംഘനം : ഒമാനില്‍ 280 പ്രവാസികള്‍ അറസ്റ്റില്‍ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine