പൈലറ്റ് സമരം വന്‍ ഗൂഢാലോചന : പി. ടി. കുഞ്ഞുമുഹമ്മദ്

July 2nd, 2012

pt-kunju-mohammed-in-oman-ePathram
ഒമാന്‍ : പ്രവാസികള്‍ നാട്ടില്‍ അവധിക്കു പോകുന്ന സമയത്ത് പൈലറ്റു മാര്‍ നടത്തുന്ന സമരം എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഉത്തരേന്ത്യന്‍ ലോബിയും നടത്തുന്ന വന്‍ ഗൂഢാലോചന യാണെന്ന് കേരള പ്രവാസി സംഘം പ്രസിഡന്‍റ് പി. ടി. കുഞ്ഞുമുഹമ്മദ് ആരോപിച്ചു.

അവധിക്കാലം അവസാനി ക്കുന്നതോടെ സമരം അവസാനിക്കും. എയര്‍ ഇന്ത്യയെ തളര്‍ത്തി മറ്റ് കോര്‍പറേറ്റ് വിമാന കമ്പനികള്‍ കൊയ്ത ലാഭം ഇവരെല്ലാം വീതിച്ചെടുക്കും. ഈ ലോബിക്ക് മുന്നില്‍ എം. എ. യൂസഫലിയെ പോലുള്ള എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നിസംഗരായി മാറുക യാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രത്യക്ഷ ത്തില്‍ ഇത് മലയാളി കള്‍ക്കെതിരായ ഗൂഢാലോചന യാണ്. മറ്റൊരു സംസ്ഥാന ത്തെയും ജനങ്ങളെ എയര്‍ ഇന്ത്യ സമരം രൂക്ഷമായി ബാധിക്കുന്നില്ല. തമിഴ്നാട്ടിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇത്തരമൊരു പ്രതിസന്ധി എങ്കില്‍ തമിഴ്നാട് കത്തുമായിരുന്നു.

ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനവും ചെന്നൈ വഴി പോകുന്ന അവസ്ഥയും ഉണ്ടാകും. എന്നാല്‍ നട്ടെല്ലില്ലാത്ത ജനത യായി മലയാളികള്‍ മാറുകയാണ്. പ്രവാസി കളുടെ പ്രശ്നം ഏറ്റെടുക്കാനും ഉള്‍കൊള്ളാനും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ത്തില്‍ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗ മായാണ് മലയാളികളെ കണക്കാക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റു മാരുടെ സമരവും, നിരക്ക് വര്‍ദ്ധനയും നിമിത്തം ബുദ്ധിമുട്ടിയ വരില്‍ 80 ശതമാനവും തുച്ഛ വരുമാന ക്കാരായ മലയാളി പ്രവാസി കളാണ്.

അവരുടെ ജീവിത പ്രശ്നത്തില്‍ ഇടപെടല്‍ നടത്താന്‍ ഒരു എം. പി. പോലുമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഗള്‍ഫ് മലയാളി കളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ‘കേരളാ എയര്‍’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാന കമ്പനി തുടങ്ങണം എന്ന നിര്‍ദേശം പ്രായോഗികം ആണെങ്കില്‍ നടപ്പാക്കേണ്ടതാണ്.

പ്രവാസി കള്‍ക്കായി ഇന്ത്യ ഒന്നും ചെയ്യുന്നില്ല. ഭരണ ഘടന യിലോ നിയമ ത്തിലോ എന്‍. ആര്‍. ഐ. എന്നൊരു പദം പോലുമില്ല. എംബസികള്‍ക്ക് ഇപ്പോഴും പൗരന്‍മാരെ സംരക്ഷിക്കാനുള്ള അധികാരമില്ല. സേവനം ചെയ്യാനുള്ള വകുപ്പുകളേ ഉള്ളു.

ഓരോ ഗള്‍ഫ്‌ രാജ്യത്തെയും ജയിലു കളില്‍ എത്ര ഇന്ത്യക്കാരുണ്ട് എന്നോ മോര്‍ച്ചറിയില്‍ എത്ര ഇന്ത്യക്കാരുടെ മൃതദേഹമുണ്ട് എന്ന് പേലും അറിയാത്ത ഇന്ത്യന്‍ എംബസികളുണ്ട്. അന്താരാഷ്ട്ര തൊഴില്‍ സംഘടന വീട്ടുജോലി ക്കാര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധമാക്കാന്‍ നിര്‍ദേശം കൊണ്ടു വന്നപ്പോള്‍ എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. നമ്മുടെ കാലഹരണപ്പെട്ട മൈഗ്രേഷന്‍ ആക്ട് തന്നെ പൊളിച്ചെഴുതണം എന്നും പി. ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അവരുടെ കാതലായ പ്രശ്നങ്ങള്‍ നേടിയെടുക്കാന്‍ ജി. സി. സി. തലത്തില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസ ങ്ങളില്ലാത്ത കൂട്ടായ്മകള്‍ ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കൈരളി ആര്‍ട്സ് ക്ളബ് ഭാരവാഹികളായ സുനില്‍, ഷാജി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


– അയച്ചു തന്നത് : ബിജു

- pma

വായിക്കുക: , ,

1 അഭിപ്രായം »

സംസ്‌കാര ഖത്തര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

June 25th, 2012

tp-chandra-shekharan-ePathram
ദോഹ : ഖത്തറിലെ മലയാളി കളുടെ കലാസാംസ്‌കാരിക സംഘടന യായ സംസ്‌കാര ഖത്തര്‍ സംഘടിപ്പിച്ച കൊലപാതക രാഷ്ട്രീയ ത്തിനെതിരെ ഉള്ള പ്രതിഷേധ കൂട്ടായ്മയും ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണവും ജനപങ്കാളിത്തം കൊണ്ടും ആശയ സംവാദം കൊണ്ടും ശ്രദ്ധേയമായി.

ദോഹ മുന്താസ യിലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടി യില്‍ ഇടതു പക്ഷ ചിന്തകനും എഴുത്തു കാരനുമായ സി ആര്‍ മനോജ്, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കെ. എം. സി. സി. ഭാരവാഹി യുമായ എസ്. എ. എം. ബഷീര്‍, മുന്‍ എസ്. എഫ്. ഐ. നേതാവ് റിജു ആര്‍, പ്രദോഷ് കുമാര്‍, അസീസ് നല്ലവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നവോത്ഥാന പ്രസ്ഥാന ങ്ങള്‍ കക്ഷി രാഷ്ട്രീയ ത്തിന് വഴിമാറി വരുമ്പോള്‍ സ്വയം തിരുത്തലു കളില്‍ കൂടി മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് സി ആര്‍ മനോജ് പറഞ്ഞു.

ആശയ സമരങ്ങള്‍ തീരുന്നിടത്താണ് ആയുധ ങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമ രാഷ്ട്രീയം നഷ്ടപ്പെടലു കളുടേത് മാത്രമാണെന്നും കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അതിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും എസ്. എ. എം. ബഷീര്‍ അഭിപ്രായപ്പെട്ടു.

സുഖലോലുപത യുടെ രാഷ്ട്രീയം വിപ്ലവ പ്രസ്ഥാനങ്ങളെ പുറകോട്ടു നയിക്കുക യാണെന്നും പോരാട്ട വീര്യത്തിന്റെയും ഉദാത്ത മനുഷ്യ സ്‌നേഹ ത്തിന്റെയും പ്രതീകമായ ടി. പി. ചന്ദ്രശേഖരന്റെ ധീര രക്തസാക്ഷിത്വം അമ്പത്തൊന്നു വെട്ടുകളുടെ രാഷ്ട്രീയം കൂടിയാണ് വിളിച്ചു പറയുന്ന തെന്നും റിജു ആര്‍ ഓര്‍മിപ്പിച്ചു.

ജനങ്ങളി ലേക്ക് ഇറങ്ങി ച്ചെന്ന്, അടിസ്ഥാന ജനവികാര ത്തിനായി നില കൊള്ളേണ്ട താണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അതില്‍ നിന്ന് വ്യതിചലനം ഉണ്ടാവുന്നിട ത്താണ് അക്രമം ഉടലെടുക്കുന്നത് എന്നും പ്രദോഷ് കുമാര്‍ പ്രഭാഷണ ത്തില്‍ ചൂണ്ടിക്കാട്ടി.

ജനപക്ഷം ആയിരുന്ന ഇടതു പക്ഷത്തിനു മൂല്യച്യുതി സംഭവിക്കുന്നതോടെ മറ്റൊരു ഇടതു പക്ഷത്തിനു വഴി മാറേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്ന് അസീസ് നല്ലവീട്ടില്‍ അഭിപ്രായപെട്ടു.

സംഘടന പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാര ത്തില്‍ സ്വാഗതവും അഷറഫ് പൊന്നാനി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രാ ദുരിതത്തിന് അറുതി വരുത്തണം : കെ. എം. സി. സി

June 24th, 2012

air-india-maharaja-epathram ദുബായ് : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ പണി മുടക്കിനെ ത്തുടര്‍ന്ന് ഗള്‍ഫ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ സാഹചര്യ ത്തില്‍ അടിയന്തര മായി ഇടപെട്ട് ബദല്‍ സംവിധാനം ഒരുക്കി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം എന്നും പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ നടപടിക്ക് അറുതി വരുത്തുവാന്‍ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി കേരള – കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സമ്പദ്ഘടന ശക്തി പ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന വിദേശ ഇന്ത്യ ക്കാരുടെ മുഖ്യ പ്രശ്‌നമായ യാത്രാദുരിതം നിസാരമായി കാണുന്ന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ കൊലപാതക ങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ

June 21st, 2012

samskara-qatar-logo-epathram
ദോഹ : രാഷ്ട്രീയ കൊലപാതക ങ്ങള്‍ക്കെതിരെ സംസ്‌കാര ഖത്തര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ജൂണ്‍ 21 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ ദോഹ യിലെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.

ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഖത്തര്‍ കഴിഞ്ഞ നാല് വര്‍ഷത്തില്‍ അധികമായി ഖത്തറില്‍ വേറിട്ട പല പരിപാടി കളിലൂടെയും മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സംഘടനയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവാസി ക്ഷേമനിധി പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ സന്ദര്‍ശിച്ച് ക്ഷേമ നിധിയെ കുറിച്ച് ബോധവത്കരണം നടത്തി വരുന്നുണ്ട്.

ഖത്തറിലുള്ള സഹൃദരായ എല്ലാ മലയാളി സുഹൃത്തുക്കളേയും പരിപാടി യിലേക്ക് സ്വാഗതം ചെയ്യുന്നതായി സംസ്‌കാര ഖത്തര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 55 62 86 26 – അഡ്വ. ജാഫര്‍ഖാന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രാ ദുരിതം അവസാനിപ്പിക്കാന്‍ ‘ഓപ്പണ്‍ സ്കൈ’ വേണം

June 20th, 2012

air-india-epathram
ദുബായ് : എയര്‍ ഇന്ത്യ സമരം മൂലം അവധിക്കാലത്ത് നാട്ടില്‍ എത്താനാകാതെ വിഷമിക്കുന്ന ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ‘ഓപ്പണ്‍ സ്കൈ’ സംവിധാനം ഒരുക്കണമെന്ന് പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനെ യു. എ. ഇ. ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

ജൂലൈയില്‍ ആരംഭിക്കുന്ന അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നതിന്ന് എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്പ്രസ്സിലും ടിക്കറ്റ് എടുത്ത ആയിരക്കണക്കിനു കുടുംബങ്ങളാണ് എയര്‍ ഇന്ത്യ പൈലെറ്റു മാരുടെ സമരം മൂലം നട്ടം തിരിയുന്നതത്. അതെ സമയം ഈ സന്ദര്‍ഭം മുതലാക്കി മറ്റു വിമാന സര്‍വീസുകള്‍ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയും മൂന്നിരട്ടി യുമായി വര്‍ദ്ധി പ്പിച്ചിരിക്കുന്നു.

ഇതോടെ ഗള്‍ഫില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് അവധിക്കാലം നാട്ടില്‍ ചിലവഴിക്കാം എന്നത് സ്വപ്നം മാത്രമായി തീര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ‘ഓപ്പണ്‍ സ്കൈ’ സംവിധാനം ഒരുക്കി ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയും.

യോഗത്തില്‍ പ്രസിഡണ്ട് സലിം ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി അക്ബര്‍ പാറമ്മേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഗിരീഷ് മേനോന്‍ വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പ്രൊഫസര്‍ ഷംസുദ്ദീന്‍,നാരായണന്‍ വെളിയങ്കോട്, യാക്കൂബ് ഹസ്സന്‍, ഷാജി ഹനീഫ, അഡ്വ. വിനീത, വിവേകാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ മജീദ് സ്വാഗതവും ഡോ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ഹാരീസ് വക്കയില്‍ (പ്രസിഡണ്ട്), സുധീര്‍ സുബ്രമണ്യന്‍ (ജനറല്‍ സിക്രട്ടറി), അബ്ദുള്ളക്കുട്ടി (ട്രഷറര്‍), ഡോ. ഉണ്ണികൃഷ്ണന്‍, അബ്ദുള്‍ സത്താര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷരീഫ് കുന്നത്ത്,മുഹമ്മദ് വെളിയങ്കോട് (സിക്രട്ടറിമാര്‍) എന്നിങ്ങനെ 27 അംഗ മേനേജിംഗ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു.


-വാര്‍ത്ത അയച്ചത് : നാരായണന്‍ വെളിയങ്കോട്, ദുബായ്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 251012131420»|

« Previous Page« Previous « ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ് ദുബായില്‍
Next »Next Page » മലയാളി സമാജം കലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine