അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ സാഹിത്യ വിഭാഗവും ഗ്രന്ഥ ശാലയും സംയുക്തമായി സംഘടിപ്പിച്ച വായനാ ദിന ത്തില്‍ കെ. എസ്. സി. യില്‍ നടത്തിയ സംവാദവും സമാന്തര പ്രസിദ്ധീകരണ ങ്ങളുടെ പ്രദര്‍ശനവും ശ്രദ്ധേയമായി. പ്രദര്‍ശന ത്തില്‍ മുഖ്യധാര യില്‍ ഉള്‍പ്പെടാത്ത ഇരുനൂറോളം പ്രസിദ്ധീകരണ ങ്ങള്‍ ഉണ്ടായിരുന്നു.
ഗതകാല സ്മരണകള്‍ ഉണര്‍ത്തു ന്നതായി പ്രദര്‍ശനം എന്നും വായന ദിന ത്തില്‍തന്നെ ഇങ്ങനെ ഒരു പ്രദര്‍ശനം നടത്തിയത് ഉചിതമായി എന്നും പ്രമുഖ എഴുത്തുകാരനും ഗാന രചയിതാവുമായ കാനേഷ് പൂനൂര്‍ പറഞ്ഞു.
കേരള സോഷ്യല്‍സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ജലീല്‍ ടി. കുന്നത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ലൈബ്രേറിയന്‍ ഹര്‍ഷന്‍ സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എന്‍ വി മോഹനന്‍, ബക്കര്‍ കണ്ണപുരം, ബീരാന്‍കുട്ടി, സുധീര്‍ നീലകണ്ഠന്‍, കമറുദ്ദീന്‍ ആമയം, അജി രാധാകൃഷ്ണന്‍, ഇ. ആര്‍. ജോഷി, ഫൈസല്‍ ബാവ, ഒ. ഷാജി, പ്രദീപ് എന്നിവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, സാഹിത്യം