അബുദാബി : കോഴിക്കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ ഗ്രീന്‍ വോയ്സ് സംഘടിപ്പിച്ച മാധ്യമ പുരസ്കാരദാനം കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു.
യു. എ. ഇ. യിലെ മയക്കു മരുന്ന് വിരുദ്ധ നിയമ ങ്ങളെ കുറിച്ച് പ്രവാസി കള്‍ക്കിടയില്‍ പത്ര വാര്‍ത്തകള്‍ മുഖേന നടത്തിയ ബോധ വത്കരണ ത്തിന് ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ദീനാണ് മാധ്യമ പുരസ്കാരം സമ്മാനിച്ചത്. അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മ യായ ഇമ യുടെ ജനറല്‍ സെക്രട്ടറി യാണ്. മാധ്യമ രംഗത്തെ സംഭാവനകള്‍ക്ക് മുന്‍പ് നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു. ഡോ. ഷാജിര്‍ ഗഫാര്‍ പൊന്നാട അണിയിച്ചു.
ഇതേ വേദിയില്‍ ‘സുല്‍ത്താനെ പോലെ’ എന്ന നോവലെറ്റിന്‍റെ പ്രകാശനവും ഗ്രീന്‍ വോയ്സ് പുറത്തിറക്കിയ ‘സുകൃതം’ സുവനീര്‍ പ്രകാശനവും നടന്നു.
ഉല്ലാസ് ആര്‍. കോയ രചിച്ച ‘സുല്‍ത്താനെ പോലെ’ എന്ന പുസ്തകം കാനേഷ് പൂനൂര്‍, അസ്മോ പുത്തന്‍ചിറക്കു നല്‍കിയാണ് പ്രകാശനം ചെയ്തത്.
സാംസ്കാരിക രംഗത്തെ പ്രമുഖരായ കെ. ബി. മുരളി, വി. ടി. വി. ദാമോദരന്‍, ശുക്കൂറലി കല്ലിങ്ങല്‍, ശറഫുദ്ദീന്‍ മംഗലാട്, കെ. കെ. മൊയ്തീന്‍ കോയ, പ്രമോദ് മങ്ങാട്, പ്രശാന്ത് മങ്ങാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യ സേവനം