ഷാര്‍ജ : എല്ലാ സ്വദേശികള്‍ക്കും അടുത്ത വർഷം മുതൽ സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കും എന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേക്ഷണം ചെയ്ത ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലെ ടെലി ഫോൺ കോളിൽ ഖോർഫുക്കാൻ സർവ്വ കലാ ശാലയിലെ നിയമ വിദ്യാർത്ഥികൾ നൽകിയ നിർദ്ദേശത്തോട് പ്രതികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
നിലവിൽ ഷാര്‍ജയില്‍ ഗവണ്‍മെൻറ് ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്. ഇതിനെ കൂടുതൽ നവീകരിച്ച് വിപുലീകരിക്കുകയാണ്.
ഇമറാത്തിയായ 50 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നൽകി വരുന്ന സർക്കാർ ഇന്‍ഷ്വറന്‍സ് സേവനം ഇനി മുതൽ 45 വയസ്സു തികഞ്ഞവര്‍ക്കും ലഭിക്കും. എന്നാൽ അവര്‍ യു. എ. ഇ. പൗരനും ഷാർജ എമിറേറ്റിലെ താമസക്കാരനും ആയിരിക്കണം.
- pma