ദുബായ് : മലയാളികള്‍ അടക്കമുള്ള പ്രവാസി കളുടെ യാത്രാ പ്രശ്‌നത്തിന്ന് പരിഹാര മെന്നോണം മുന്‍പ് കൊച്ചി യിലേക്ക് ഉണ്ടായിരുന്ന കപ്പല്‍ സര്‍വീസ് പുനരാരംഭിക്കാനായി സംസ്ഥാന സര്‍ക്കാറും കേന്ദ്ര പ്രവാസി കാര്യ വകുപ്പും മുന്‍കൈ എടുക്കണമെന്ന് ഐ. എം. സി. സി. ദുബായ് കമ്മിറ്റി ആവശ്യപ്പെട്ടു.
കുറഞ്ഞ ചെലവില്‍ പ്രവാസി കള്‍ക്ക് യാത്രാ സൗകര്യം നല്‍കിയിരുന്ന കപ്പല്‍ സര്‍വീസ് നീണ്ട പരാധീനതകള്‍ നിരത്തി വിമാന ക്കമ്പനികളുടെയും മറ്റും സമ്മര്‍ദ്ദ ഫലമായാണ് നിര്‍ത്തലാക്കിയത്. വളരെ കുറഞ്ഞ യാത്രാ നിരക്കും 100 കിലോയോളം ലഗേജ് കൊണ്ടു പോകാനുള്ള സൗകര്യവും നേരത്തേ ലഭ്യമായിരുന്നു.
യാത്രാസമയം കൂടുതല്‍ ആണെങ്കില്‍ കൂടിയും മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍വീസ് തുടങ്ങാനായാല്‍ പ്രവാസികളായ മലയാളി കള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വീണ്ടും കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നു എങ്കിലും അത് സഫലമായില്ല.
വിമാന സമരം അനന്തമായി നീണ്ടു പോകുന്നതിനാല്‍ പ്രവാസി കളുടെ യാത്രാ പ്രശ്‌നം പരിഹരി ക്കുന്നതിന് ബദല്‍ സംവിധാനം തേടുകയാണ് അഭികാമ്യം എന്നും അതിനായുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് വിദേശ മലയാളി കളോട് കാണിക്കുന്ന ക്രൂരത യാണെന്നും താമസംവിനാ ഇതിന് ഒരു പരിഹാരം ഉണ്ടാക്കണമെന്നും പത്രക്കുറിപ്പില്‍ ഐ. എം. സി. സി. ദുബായ് ഘടകം ആവശ്യപ്പെട്ടു.