അബുദാബി : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ സമരം പരിഹരിക്കാതെ നീട്ടി ക്കൊണ്ടു പോകുന്ന അധികൃതരുടെ അനാസ്ഥ യ്‌ക്കെതിരെ യു. എ. ഇ. യിലെ എല്ലാ അംഗീകൃത പ്രാദേശിക സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രതിഷേധ വുമായി രംഗത്തു വരുന്നു.
ഈ സമരം പ്രവാസി കള്‍ക്ക് ആഴ്ചകളോളം തീരാ ദുരിതം സമ്മാനിച്ചിട്ടും ഇടപെടാത്ത കേന്ദ്ര സര്‍ക്കാറിന്റേയും എയര്‍ ഇന്ത്യ അധികൃതരുടേയും അനാസ്ഥ യ്‌ക്കെതിരെ യു. എ. ഇ. യിലെ എല്ലാ സംഘടനകളും ഒരുമിച്ച് നില്‍ക്കണമെന്ന് കെ. എസ്. സി. ആക്ടിംഗ് പ്രസിഡന്റ് ബാബു വടകരയും ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീനും സംയുക്ത പ്രസ്താവന യിലൂടെ ആവശ്യപ്പെട്ടു.