ജിദ്ദ: സൗദി അറേബ്യ ഈജിപ്തിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചു. ഈജിപ്തിലെ സൗദി സ്ഥാനപതിയെ തിരിച്ചു വിളിക്കാനും തീരുമാനിച്ചു. ഈജിപ്തില്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കു മുന്നിലുണ്ടാകുന്ന നിരന്തര പ്രതിഷേധങ്ങളെ ത്തുടര്‍ന്നാണ് ഈ തീരുമാനം. കയ്‌റോയിലെ എംബസിയും അലക്സാണ്ട്രിയയിലും സൂയസിലുമുള്ള കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചു.
സൗദി അറേബ്യയിലെ അബ്ദുള്ള രാജാവിനെ അപമാനിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഈജിപ്ത് അഭിഭാഷകന്‍ അഹ്മദ് അല്‍-ഗിസാമി സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കയ്‌റോയിലെ സൗദി സ്ഥാനപതി കാര്യാലത്തിന് മുമ്പില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, സൗദി അറേബ്യ