ദുബായ് : പരസ്പര അനുമതി യോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായ പരിധി പതിനെട്ടില്‍ നിന്നും പതിനാറ് ആക്കി കുറച്ച സര്‍ക്കാര്‍ നടപടി ലൈംഗീക ആരാജകത്തിനു വഴി വെക്കും എന്ന് യൂത്ത് ഇന്ത്യ കേന്ദ്ര സെക്രട്ടേറി യേറ്റ് അഭിപ്രായപ്പെട്ടു.
പതിനാറ് വയസ്സില്‍ വിവാഹം കഴിക്കുന്നത് ശൈശവ വിവാഹ മായി കണക്കാക്കുന്ന സര്‍ക്കാര്‍ ഈ വിഷയ ത്തില്‍ കാണിക്കുന്ന അമിതാവേശം രാജ്യത്ത് ലൈംഗീക അരാജകത്വം വളരാന്‍ ഇട വരുത്തു മെന്നും യുവ തലമുറയെ സാംസ്കാരികമായി തകര്‍ക്കു ന്നതിന് ഇടവരുത്തും എന്നും യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു.
വ്യഭിച്ചരിച്ചാല്‍ പരസ്പരം വിവാഹം കഴിപ്പിക്കുക എന്ന നാട്ടു നടപ്പ് പോലും ഈ പ്രായ പരിധിക്ക് വെല്ലുവിളി ആയിരിക്കു മെന്നും, ഈ നിയമം പ്രാബല്യ ത്തിലാകുന്ന തോടെ നാട്ടില്‍ നടക്കുന്ന ബലാത്സംഗ കേസു കളിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതു കള്‍ സൃഷ്ടിക്കു മെന്നും ഈ നീക്ക ത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണ മെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം നീചമായ നിയമ നിര്‍മ്മാണ ത്തിന് രാജ്യത്തെ വനിതാ സംഘടനകള്‍ നിശബ്ദ സമ്മതം മൂളുന്നത് സംശയം ഉളവാക്കുന്ന താണു എന്നും വരും തലമുറ യുടെ ഭാവി അനിശ്ചിത ത്തില്‍ ആക്കുന്ന ഇത്തരം കാടന്‍ നിയമ ങ്ങള്‍ക്കെതിരെ സമാന മനസ്കരു മായി ചേര്‍ന്നുള്ള പോരാട്ട ങ്ങള്‍ക്ക് സഹകരിക്കു മെന്നും യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു.
കേന്ദ്ര പ്രസിഡന്റ് ബുനൈസ് കാസിം യോഗത്തില്‍ അധ്യക്ഷത വഹിച്ചു.