യൂത്ത് ഇന്ത്യ ക്ലബ്ബ് ‘ലൈവ് 2012’

November 8th, 2012

ദുബായ് : യൂത്ത് ഇന്ത്യ ക്ലബ്ബ് ദുബായ് മേഖല സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക മേള ‘ലൈവ് 2012’ നവംബര്‍ 09 വെള്ളിയാഴ്ച വൈകീട്ട് 3.30 ന് ദുബായ് ഖിസൈസ് ലുലു വില്ലേജിനു സമീപത്തുള്ള ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും.

വൈകുന്നേരം ആരംഭിക്കുന്ന പരിപാടി യില്‍ പ്രശസ്ത ഗായകന്‍ നാദിര്‍ അബ്ദുല്‍ സലാം നയിക്കുന്ന ഗാനമേള, ദാന്ഡിയ, ഒപ്പന, ഖവാലി, കോല്‍ക്കളി, മൈം, മിമിക്രി തുടങ്ങിയ വിവിധ ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറും.

‘ഐക്യത്തിന്റെ ആത്മാവിനെ തേടി പ്രവാസ യുവത യുടെ യാത്ര’ എന്നതാണ് പരിപാടി യുടെ മുദ്രാവാക്യം. സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് പ്രവാസ ജീവിത ത്തില്‍ ഇടം നേടി കൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിക്കുന്ന പരിപാടി യില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും.

പ്രവേശന ത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക : 056 21 47 417

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുത്ത് ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്പ ശാല അബുദാബി യില്‍

October 17th, 2012

അബുദാബി : തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ മാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥി കള്‍ക്കും യൂത്ത് ഇന്ത്യ അബുദാബി ഘടകം ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല സംഘടിപ്പിക്കുന്നു.

പ്രൊഫഷണല്‍ CV തയ്യാറാക്കല്‍, ഇന്റര്‍വ്യൂ എന്നീ വിഷയ ങ്ങളില്‍ സെഷനുകള്‍ നടത്തുന്ന താണ്. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ yijobs.auh at gmail dot com എന്ന ഇ മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 38 74 562, 050 50 49 903

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കുടുംബംഗള്‍ക്ക് സാന്ത്വനമേകി എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം

October 14th, 2012

ഷാര്‍ജ : എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം ഷാര്‍ജ ചാപ്റ്റര്‍ സംഘടിപ്പിച്ച ഫാമിലി കൌണ്‍സിലിംഗ് പ്രോഗ്രാം നിരവധി പ്രവാസി കുടുംബ ങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ദമ്പതികള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കുടുംബ ത്തിന്റെ ഭദ്രതയും സമാധാന ത്തെയും തകര്‍ച്ചയില്‍ എത്തിക്കുന്ന ഈ കാലഘട്ട ത്തില്‍ ജീവിതം സന്തോഷ പ്രദമാക്കാന്‍ വേണ്ട നിരവധി പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തായിരുന്നു പരിപാടി.

ആക്സസ് ഗൈഡന്‍സ് സെന്റര്‍ റിസോഴ്സ് പേഴ്സണും ഫാമിലി കൌണ്‍സിലിംഗ് വിദഗ്ദ്ധനുമായ സി. ടി. സുലൈമാന്‍ നേതൃത്വം നല്‍കി. ഹൈദര്‍ മൌലവി ‘ഇസ്ലാമിക്‌ കുടുംബം’ എന്ന വിഷയ ത്തില്‍ ക്ലാസ്സ്‌ എടുത്തു. ശരീഫ് ‍സ്വാഗതവും അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് ആനപ്രേമി സംഘം ഓണം ഈദ് ആഘോഷിച്ചു

October 6th, 2012
ദുബായ്: യു.എ.ഈയിലെ ആനപ്രേമികളുടെ സംഘടനയായ ദുബായ് ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍  ഓണം ഈദ് ആഘോഷിച്ചു.  മണ്‍കൂള്‍ മാന്‍‌ഹട്ടന്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും ആനയുടമയുമായ ശ്രീ സുന്ദര്‍മേനോന്‍ നിര്‍വ്വഹിച്ചു. പ്രമുഖ വ്യവാസായിയും ആനപ്രേമി സംഘത്തിന്റെ മുതിര്‍ന്ന അംഗവുമായ അയ്യപ്പനെ  ചടങ്ങില്‍ മുരളി പറാടത്ത് പൊന്നാടയണിച്ച് ആദരിച്ചു. പൊന്നാടയണിച്ച് ആദരിച്ചു.  യുവ വ്യവസായിയും ആനയുടമയുമായ അര്‍ജ്ജുന്‍ മേനോന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ദുബായ് ആനപ്രേമി സംഘം പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് അധ്യക്ഷനായിരുന്നു. യോഗത്തിന് സംഘടനയുടെ സെക്രട്ടറി പി.ജി ഗോവിന്ദ് മേനോണ്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വേണുഗോപാല്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍‌വീനര്‍ അനീഷ് തലേക്കര നന്ദി പറഞ്ഞു.
ആനപ്രേമി സംഘം എന്ന പേരില്‍ ചില സംഘടനകള്‍ നാട്ടിലുണ്ടെന്നും എന്നാല്‍ ആനകളുടെയും അവയെ വഴിനടത്തുന്നവരുടേയും കാര്യങ്ങള്‍ മനസ്സിലാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കുന്നത് ദുബായ് ആനപ്രേമി സംഘമാണെന്ന് സുന്ദര്‍ മേനോന്‍ പറഞ്ഞു. തൃശ്ശൂരില്‍ കഴിഞ്ഞ മാസം സംഘടിടിപ്പിച്ച ചടങ്ങില്‍ ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പാപ്പാന്റെ അമ്മയ്ക്ക് ദുബായ് ആനപ്രേമി സംഘം  സഹായ ധനം നല്‍കിയത് അദ്ദേഹം എടുത്തു പറഞ്ഞു.
വ്യത്യസ്ഥ മേഘലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ദുബായ് ആനപ്രേമി സംഘം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതായി അയ്യപ്പന്‍ പറഞ്ഞു.  യദാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ആനകളെ കാണുന്നതും പാപ്പാന്മാര്‍ക്കൊപ്പം സൌഹൃദം പങ്കിടുന്നതും മാത്രമല്ല അതിനപ്പുറം അവയുടെ നിലനില്പിനും അവയെ പരിചരിക്കുന്ന പാപ്പാന്മാര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിലുമാണ് യദാര്‍ഥ ആനസ്നേഹം ഉള്ളതെന്ന് സംഘടനയുടെ പ്രസിഡണ്ട് ശിവകുമാര്‍ പോലിയത്ത് പറഞ്ഞു.
രാവിലെ പതിനൊന്നു മണിയോടെ ആനകളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ തങ്ങളുടെ ആനയനുഭവങ്ങള്‍ പങ്കുവെച്ചു. ആനകളുടെ ലക്ഷണങ്ങളെ കുറിച്ച് ഗോവിന്ദ് മേനോന്‍ ക്ലാസെടുത്തു. ആനകള്‍ ഇടഞ്ഞോടി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഫേസ് ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും മറ്റും പങ്കുവെക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സതീഷ് കുമാര്‍ പറഞ്ഞു.  ആനകളെ സംബന്ധിച്ചുള്ള ക്വിസ് പരിപാടിയും ഉണ്ടായിരുന്നു. ഉച്ചക്ക് 2 മണിക്ക് ഷാര്‍ജ ഭരതം കലാകേന്ദ്രത്തിലെ കലാകാരന്മാരുടെ ചെണ്ടമേളം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന  വൈകീട്ട് വിവിധ കലാപരിപാടികള്‍ക്ക് ശേഷം അഞ്ചു മണിയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി അബുദാബിയില്‍

October 5th, 2012

skssf-step-2-in-abudhabi-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ വിദ്യാഭ്യാസ പദ്ധതി കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രെന്‍ഡ് (TREND) ന്റെ കീഴില്‍ ആവിഷ്കരിച്ച STEP എന്ന ‘വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി’ (Student Talent Empowering Program) യുടെ ഡ്രീം ജനറേഷന്‍ പ്രോജക്റ്റ്‌ ലോഞ്ചിംഗ് ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്. വി. മുഹമ്മദലി മാസ്റ്റര്‍, മെട്രോ മുഹമ്മദ്‌ ഹാജി എന്നിവര്‍ സംബന്ധിക്കും.

trend-skssf-step-2-launching-ePathram
അബുദാബി സുന്നി സെന്റര്‍, എസ്. കെ. എസ്. എസ്. എഫ്. എന്നിവയുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഈ പരിപാടി, പത്താം തരം കഴിഞ്ഞ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സിവില്‍ സര്‍വ്വീസ് പദ്ധതി യുടെ പ്രിലിമിനറി പരീക്ഷാ ഘട്ടം വരെ വളര്‍ത്തി ക്കൊണ്ടു വരുന്ന അക്കാദമിക്ക് പ്രോജക്ട് ആയിരിക്കും.

പൊതുവിജ്ഞാനം, ഗണിതം, ഭാഷാഭിരുചി എന്നിവയെ അടിസ്ഥാന പ്പെടുത്തി നടക്കുന്ന സെലക്ഷന്‍ പരീക്ഷയില്‍ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ 5 A Plus നേടിയ വിദ്യാര്‍ത്ഥി കളാണ് പങ്കെടുക്കുന്നത്.

പ്രാഥമിക പരീക്ഷ ജയിക്കുന്നവരെ സംസ്ഥാന തല ത്തില്‍ സി – സാറ്റ് എന്ന പ്രത്യേക മനഃശാസ്ത്ര അഭിരുചി പരീക്ഷയ്ക്ക് വിധേയമാക്കും. ഇതോടൊപ്പം നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചയിലും മികവു കാണിക്കുന്ന വിദ്യാര്‍ത്ഥി കളെയാണ് സ്റ്റെപ്പിന്റെ ഫൈനല്‍ പരിശീലന വിഭാഗ മായി തെരഞ്ഞെടുക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൈ. എം. സി. എ. ഓണം ആഘോഷിച്ചു
Next »Next Page » വിശ്വ മലയാളി മഹോത്സവം 2012 »



  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine