അബുദാബി : പ്രവാസി കള്‍ പുകവലി ശീലം ഉപേക്ഷിക്കണം എന്നും അതുവഴി പ്രതിവര്‍ഷം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന 2520 ദിര്‍ഹം സമ്പാദിക്കാന്‍ കഴിയുമെന്നും മദ്യപാന ശീലം ഉപേക്ഷിക്കുക യാണെങ്കില്‍ ഇതിലും ഇരട്ടി സമ്പാദിക്കാന്‍ കഴിയുമെന്നും പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്പദമാക്കി ചങ്ങാത്തം ചങ്ങരംകുള ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ദുര്‍വ്യയം പ്രവാസി യുടെ സഹജമായ സ്വഭാവ മായി മാറിയിരിക്കുക യാണെന്നും ഇതു നാം അറിയാതെ തന്നെ നമ്മെ നശിപ്പിക്കുക യാണെന്നും അദ്ദേഹം നിരവധി ഉദാഹരണ ങ്ങള്‍ സഹിതം സമര്‍ത്ഥിച്ചു.
മാസ വരുമാന ത്തില്‍ 20 ശതമാനം എങ്കിലും സമ്പാദ്യ ത്തിലേക്ക് നീക്കി വെക്കാനോ ലാഭകര മായ മേഖല കളിലേക്ക് നിക്ഷേപം നടത്താനോ നാം തയ്യാറാകണം. ‘പല തുള്ളി പെരു വെള്ളം’ എന്ന രീതി യില്‍ ഇതു പ്രവാസി ക്ക് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവഗണന കൂടാതെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ ആവും എന്നും അദ്ദേഹം വിശദീകരിച്ചു.
ചങ്ങാത്തം പ്രസിഡന്‍റ് നൗഷാദ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. മാധവന്‍ മൂക്കുതല, റഷീദ് മാസ്റ്റര്‍, രാമകൃഷ്ണന്‍, ജബ്ബാര്‍ ആലംകോട്, ഷെരീഫ് കാളച്ചാല്‍, അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു. ചങ്ങാത്തം ജനറല്‍ സെക്രട്ടറി ബഷീര്‍ ചങ്ങരംകുളം സ്വാഗതവും വൈസ് പ്രസിഡന്‍റ് ഫൈസല്‍ മൂച്ചിക്കല്‍ നന്ദിയും പറഞ്ഞു.