വൃക്ക രോഗി കള്‍ക്ക് സഹായവുമായി ‘കനിവ് 95’

March 17th, 2012

philpose-mar-chrysostom-in-samajam-2012-ePathram
അബുദാബി : മാര്‍ തോമാ സഭയുടെ അഭിവന്ദ്യ തിരുമേനി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത യുടെ നേതൃത്വ ത്തില്‍ ഗുരുവായൂരിലെ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒരുക്കുന്ന വൃക്ക രോഗി കള്‍ക്കാ യുള്ള സഹായ പദ്ധതി ‘ കനിവ് 95 ‘ അബുദാബി യില്‍ തുടക്കം കുറിച്ചു.

അബുദാബി മലയാളി സമാജ ത്തില്‍ നടന്ന പരിപാടി യില്‍ സമാജ ത്തിന്റെ സംഭാവന യായി ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് സ്വീകരിച്ചു കൊണ്ട് മാര്‍ ക്രിസോസ്റ്റം തിരുമേനി പദ്ധതി ഉദ്ഘാടനം ചെയ്തു. ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ചെയര്‍ പേഴ്സണ്‍ ഉമാ പ്രേമന്‍ ചടങ്ങില്‍ സംബന്ധിച്ചു. പദ്ധതി യുടെ ഔദ്യോഗിക പ്രഖ്യാപനം തിരുമേനി യുടെ 95ആം പിറന്നാളിനോട് അനുബന്ധിച്ച് 2012 ഏപ്രില്‍ 27 ന് നടത്തും.

5000 പേരില്‍ നിന്നായി ഒരുലക്ഷം രൂപ വീതം സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിക്കുന്ന തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് വൃക്ക രോഗികള്‍ക്ക് സ്ഥിരമായി സഹായം എത്തിക്കുന്ന പദ്ധതി യാണ് ‘കനിവ് 95’. ഉമാ പ്രേമന്‍ കനിവ് 95 ന്റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.

സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം പറഞ്ഞു. വിവിധ അമേച്വര്‍ സംഘടനാ പ്രതിനിധി കള്‍ തിരുമേനിക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. തിരുമേനി യുടെ 95 വര്‍ഷത്തെ ജീവിതം വെളിപ്പെടുത്തുന്ന ‘പിന്നിട്ട 95 വര്‍ഷങ്ങള്‍ ‘ എന്ന പേരി ലുള്ള വിപലുമായ ഫോട്ടോ പ്രദര്‍ശനവും സമാജം അങ്കണ ത്തില്‍ ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അബുദാബി യില്‍

March 14th, 2012

samajam-philipose-mar-chrysostom-kaniv-95-ePathram
അബുദാബി : മാര്‍തോമാ സഭയുടെ അഭിവന്ദ്യ തിരുമേനി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മാര്‍ച്ച് 15 വ്യാഴാഴ്ച വൈകീട്ട് 7.30 ന് അബുദാബി മലയാളി സമാജം അങ്കണത്തില്‍ സ്വീകരണം നല്‍കുന്നു.

തൊണ്ണൂറ്റി അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന തിരുമേനിയും ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമാ പ്രേമന്റെ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സംയുക്ത മായി നടപ്പാക്കാന്‍ പോകുന്ന വൃക്ക രോഗികള്‍ ക്കായുള്ള സഹായ പദ്ധതിയായ ‘കനിവ് 95’ ന്റെ ഗ്ലോബല്‍ ലോഞ്ചിംഗ് ചടങ്ങ് തിരുമേനി നിര്‍വഹിക്കും.

ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ഉമാ പ്രേമനും അബുദാബി യിലെ സാംസ്‌കാരിക വ്യാവസായിക പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഈ സംരംഭ ത്തിലേക്കുള്ള ആദ്യ സംഭാവന അബുദാബി മലയാളി സമാജം നല്‍കും. തിരുമേനി യുടെ 95 വര്‍ഷത്തെ ജീവിതം വെളിപ്പെടുത്തുന്ന ‘പിന്നിട്ട 95 വര്‍ഷങ്ങള്‍ ‘ എന്ന പേരിലുള്ള വിപലുമായ ഫോട്ടോ പ്രദര്‍ശനവും സമാജം സംഘടിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തും – റിക്രൂട്ടിംഗ് തട്ടിപ്പ് തടയാന്‍ പുതിയ നിയമം : വയലാര്‍ രവി

March 8th, 2012

vayalar-ravi-ma-yusuf-ali-with-ambassador-ePathram
അബുദാബി : മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തുന്ന തിനുള്ള നടപടികള്‍ തുടങ്ങി യതായി പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളി കളും വിദ്യാര്‍ത്ഥികളും അടക്കം വിദേശത്ത് കഴിയുന്ന 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെ വോട്ടര്‍ പട്ടിക യില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരുത്തു ന്നതിനുള്ള നിയമം കൊണ്ടു വന്നിട്ടുണ്ട്. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്ട്രേഷന് അവസര മൊരുക്കും. എന്നാല്‍ നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവാസി സംഘടന കളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്.

ഗള്‍ഫ് മേഖല യിലേക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തിയ ശേഷം വഞ്ചിക്കുന്നത് തടയാന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കും. ഇതിനു വേണ്ടി പുതിയ എമിഗ്രേഷന്‍ നിയമം കൊണ്ടു വരാന്‍ നടപടി പുരോഗമി ക്കുന്നതായി അദ്ദേഹം അറിയിച്ചു. വീട്ടു വേലക്കാരി കള്‍ പല രാജ്യ ങ്ങളിലും ചതി യില്‍ പ്പെടുകയും കടുത്ത ദുരിത ത്തിന് ഇരയാവുകയും ചെയ്യുന്നത് തടയാനാണ് അവരുടെ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കര്‍ശന മാക്കിയത്. ഇന്ത്യന്‍ എംബസി യില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ മുഴുവന്‍ രേഖ കളും സാക്ഷ്യ പ്പെടുത്തണം. ബന്ധപ്പെട്ട രാജ്യത്ത് എത്തിയാല്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ വെച്ചത് ഇതിനാണ്.

എന്നാല്‍ വീട്ടുവേല ക്കാരുടെ സംരക്ഷണ ത്തിന് പ്രവാസികാര്യ മന്ത്രാലയം മുന്നോട്ടു വെച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ പല റിക്രൂട്ടിംഗ് ഏജന്‍സികളും ശ്രമിച്ചു. സ്ത്രീകളെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും കൊണ്ടു വരുന്നത് ഉള്‍പ്പെടെയുള്ള തന്ത്ര ങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ചില വിമാന ത്താവളങ്ങളും ചില ജില്ലകളും കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തി ക്കുന്നതായി വിവരമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. തട്ടിപ്പ് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം ഉടന്‍ കൊണ്ടുവരും. കുറ്റവാളി കള്‍ക്ക് ശിക്ഷ നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബഹ്‌റൈന്‍ അംബാസഡറുമായി ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി

March 8th, 2012

bahrain-ladies-association-members-with-ambassedor-ePathram
മനാമ : ബഹ്‌റൈനിലെ സാംസ്‌കാരിക സംഘടന യായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് നളിനി വിപിന്റെ നേതൃത്വ ത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി. സംഘടന യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെക്കുറിച്ച് അംഗങ്ങള്‍ അംബാസഡറോട് വിശദീകരിച്ചു.

തുച്ഛവരുമാനമുള്ള തൊഴിലാളി കള്‍ക്ക് സൗജന്യമായി നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, തൊഴിലാളി കള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ , സംഘടന യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ യുടെ ദൈനംദിന പ്രവര്‍ത്തന ങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അംഗ ങ്ങള്‍ അംബാസഡറെ ധരിപ്പിച്ചു.

സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ ശ്ലാഘിച്ചു. സംഘടനയ്ക്ക് എംബസി യുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സാന്ത്വന വുമായി യാതൊരു വിവേചന വുമില്ലാതെ, യാതൊരു ഫീസും ഈടാക്കാതെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന സ്‌നേഹ റിക്രിയേഷന്‍ സെന്ററാണ് സംഘടന യുടെ എടുത്തു പറയത്തക്ക പ്രവര്‍ത്തനം. 1987-ലാണ് സ്‌നേഹക്ക് രൂപം നല്‍കിയത്‌. സ്‌നേഹ യിലെ കുട്ടികളെ പരിചരിക്കാനായി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടു എങ്കിലും അസോസിയേഷനിലെ അംഗ ങ്ങള്‍ ദിവസേന സ്‌നേഹയില്‍ എത്താറുണ്ട്.

സംഗീതം, ഭാഷ, കരകൗശല വിദ്യകള്‍ തുടങ്ങി എല്ലാ വിഷയ ങ്ങളിലും കുട്ടികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കുന്നു. കായിക രംഗത്തും മികച്ച പ്രകടന മാണ് ഈ കുട്ടികള്‍ കാഴ്ചവെക്കുന്നത്. ഇവര്‍ക്ക് വിവിധ മത്സര ങ്ങളും ഇവരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ പരിപാടി കളും അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ട്.

-അയച്ചു തന്നത് : അബ്ദുല്‍ നാസര്‍ ബഹ്‌റൈന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാന്ത്വനം : തൃശൂര്‍ ജില്ലാ ഐ സി എഫ് മഹല്ല് സംഗമം അബുദാബിയില്‍

March 3rd, 2012

sys-santhwanam-logo-epathram അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും നിത്യ രോഗി കളായവര്‍ക്കും സഹായം നല്കുന്നതിനു വേണ്ടി ഐ. സി. എഫ്. നടപ്പിലാക്കിയ സാന്ത്വനം പദ്ധതി, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ മഹല്ലു കളിലും എത്തിക്കുന്നതിനു വേണ്ടി തൃശൂര്‍ ജില്ലാ ഐ. സി. എഫ്. അബുദാബിയില്‍ മഹല്ല് സംഗമം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 3 ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ സാന്ത്വനം ചെയര്‍മാന്‍ പി. കെ. ബാവാ ദാരിമി, മാടവന ഇബ്രാഹിംകുട്ടി മുസ്ല്യാര്‍ , ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 38 28 933

-റഫീഖ്‌ എറിയാട്‌, അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു
Next »Next Page » അവീര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine