ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്ക്‌ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു

November 25th, 2010

health-plus-clinic-dubai

ദുബായ്‌ : പാലക്കാട്‌ അസോസിയേഷന്‍ യു. എ. ഇ. സംഘടിപ്പിക്കുന്ന പാലക്കാട്‌ ഷട്ടില്‍ ടൂര്‍ണമെന്റ് 2010 നോടനുബന്ധിച്ച് ആരോഗ്യ രംഗത്തെ സജീവ സാന്നിധ്യമായ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്‌ സൌജന്യ വൈദ്യ – ദന്ത പരിശോധനാ ക്യാമ്പ്‌ നടത്തുന്നു. നവംബര്‍ 26 വെള്ളിയാഴ്ച ദുബായ്‌ റാഷിദിയയിലെ അല്‍ മാറെഫ സ്പോര്‍ട്ട്സ് ഹാളില്‍ നടക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ചാണ് സൌജന്യ വൈദ്യ പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്.

ദുബായ്‌ കരാമയില്‍ ബര്‍ജുമാന്‍ സെന്ററിനു എതിര്‍ വശത്തുള്ള അവന്യു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ആധുനിക സൌകര്യങ്ങളോട് കൂടിയ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അള്‍സര്‍, ഗാസ്ട്രൈടിസ്, കിഡ്നി, മൂത്രാശയ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, അലര്‍ജി എന്നിങ്ങനെ വിവിധ രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികില്‍സ ലഭ്യമാണ്. ഏറ്റവും മികച്ച ദന്ത ചികിത്സകരുടെ സേവനം ലഭ്യമാക്കി കൊണ്ട് പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ദന്ത ചികില്‍സാ വിഭാഗം ഹെല്‍ത്ത്‌ പ്ലസിന്റെ മറ്റൊരു പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ ഈ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 04 396 0034, 050 504 8788

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ്‌ കെ. എം. സി. സി. രക്തദാന ക്യാമ്പ്

November 24th, 2010

blood-donation-epathram

ദുബായ്‌ : ദുബായ്‌ കെ. എം. സി. സി. മുപ്പത്തൊമ്പതാമത് യു. എ. ഇ. ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നവംബര്‍ 25 ന് ആരോഗ്യ വകുപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാം നല്‍കുന്ന രക്ത തുള്ളികള്‍ കൊണ്ട് ഒരു മനുഷ്യ ജീവിതം രക്ഷിക്കാനായാല്‍ അതൊരു മഹത്തായ സല്‍കര്‍മ്മ മായിരിക്കുമെന്നും, രക്തദാനവുമായി എല്ലാ കെ. എം. സി. സി. പ്രവര്‍ത്തകരും മനുഷ്യ സ്‌നേഹികളും സഹകരിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ആര്‍. ഷുക്കൂര്‍ (055-6077543), സി. എച്ച്. നൂറുദ്ദിന്‍ (050-6983151), അലി ടി. കെ. (050-3525205), ജമാല്‍ കെ. എം. (050-4690786) എന്നിവരുമായി ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഡ്യ സംഘം രൂപീകരിച്ചു

November 21st, 2010

mazhar-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്‌ യു.എ.ഇ. എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രൂപം കൊണ്ട കൂട്ടായ്മയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. ദുരിത ബാധിതര്‍ക്ക്‌ ആശ്വാസം എത്തിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ കൂട്ടായ്മയില്‍ വാഗ്ദാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നിരുല്‍സാഹപ്പെടുത്തിയ അനുഭവങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് എതിരെ നിരാഹാര സമരം അനുഷ്ഠിച്ച ശശി തോരോത്ത് ചടങ്ങില്‍ സംസാരിക്കവെ സദസ്സുമായി പങ്കു വെച്ചു.

nissar-syed-speaking-on-endosulfan-epathram

പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ സദുദ്യമത്തിന് ഉണ്ടാവും എന്ന് കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നിസാര്‍ സയിദ്‌ പ്രത്യാശ പ്രകടിപ്പിച്ചു. ദുരിത ബാധിതര്‍ക്ക്‌ സഹായം എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാഗമാവും എന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസ്‌, സാദിഖ്‌ കാവില്‍, മസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.

endosulfan-victims-support-group-uae-audience-epathram

ചടങ്ങിനു മുന്‍പായി e പത്രം പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ ചിത്രീകരിക്കുന്ന “പുനര്‍ജനിക്കായി” എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

November 20th, 2010

free-medical-camp-dubai-epathram

ദുബായ്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബര്‍ദുബായ് ജാന്‍സണ്‍സ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. പ്രമേഹ രോഗ നിര്‍ണയവും നടന്നു. ഇരുനൂറിലേറെ രോഗികളെ പരിശോധിച്ചു. ഡോ. ഷമീമ അബ്ദുല്‍ നാസര്‍ നേതൃത്വം നല്‍കി. രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ക്കുറിച്ച് ബോധവത്കരണവും നടത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കൂട്ടായ്മ ഇന്ന്

November 19th, 2010

endosulfan-victim-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും ആദ്യ യോഗം ഇന്ന് (വെള്ളി) ദുബായ്‌ ആശുപത്രിക്ക് സമീപമുള്ള മര്‍ക്കസു സ്സഖാഫത്തി സുന്നിയ കെട്ടിടത്തില്‍ വൈകീട്ട് നാലിന് ചേരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവ കൂട്ടായ്മയില്‍ സഹകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6749971, 050 8856798

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

130 of 1351020129130131»|

« Previous Page« Previous « ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്‍
Next »Next Page » സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine