
ദുബായ് : ശുചിത്വവും പാരിസ്ഥിതിക അവബോധവും ഉയര്‍ത്തി പ്പിടിച്ച് ലോക വ്യാപകമായി നടക്കുന്ന ക്ലീന്‍ അപ് ദി വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ദുബായിലെ ജദ്ദാഫില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണിലെ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കാളികളായി. പ്രവര്‍ത്തങ്ങള്‍ക്ക് മുനിസിപ്പാലിറ്റി ഏരിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹബീബ് അല്‍ സജുവാനി, മുഹമ്മദ് സഅദി കൊച്ചി, എന്‍ജിനീയര്‍ ശമീം, നജീം തിരുവനന്തപുരം, നാസര്‍ തൂണേരി, മുഹമ്മദലി പരപ്പന്‍പൊയില്‍, ഇ. കെ. മുസ്തഫ, സലീം ആര്‍. ഇ. സി., മന്‍സൂര്‍ ചേരാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നവംബര്‍ 5നു മംസര്‍ അല്‍ ഇത്തിഹാദ് സ്കൂളില്‍ നടക്കുന്ന ആര്‍. എസ്. സി. സോണ്‍ സാഹിത്യോ ത്സവിനോട നുബന്ധിച്ച് പരിസ്ഥിതി മലിനീകരണ ത്തിനെതിരെ സമൂഹ ചിത്ര രചനയും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരും ചിത്രകാരന്മാരും, മത – സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും.






ദുബായ് : ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ദുബായ് സോനാപൂര്‍ തൊഴില്‍ ക്യാമ്പ് പരിസരത്ത് സൌജന്യ വൈദ്യ സഹായ ക്യാമ്പ് നടത്തുന്നു. സെപ്തംബര്‍ 24 വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ് ക്യാമ്പ് തുടങ്ങുന്നത്. ഉച്ചയ്ക്ക് 1 മണി വരെ രെജിസ്ട്രേഷന്‍ തുടരും. ഇന്ത്യന്‍ കോണ്‍സുലെറ്റുമായി സഹകരിച്ചു ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് നടത്തി വരുന്ന സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അല്‍ ഘാണ്ടി ഓട്ടോമൊബൈല്‍സ് തൊഴില്‍ ക്യാമ്പിന്റെ അങ്കണത്തില്‍ വെച്ച് നടക്കുന്ന ക്യാമ്പ് ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ് വര്‍മ ഉദ്ഘാടനം ചെയ്യും.



























