ദുബായ് : സാന്ത്വനം എന്ന പേരില്‍ എസ്. വൈ. എസ്. നടപ്പിലാക്കുന്ന ജീവ കാരുണ്യ, ആതുര സേവന പ്രവര്‍ത്തനങ്ങളുടെ തൃശൂര്‍ ജില്ലാ തല വിഭവ സമാഹരണ ഉദ്ഘാടനം അല്‍ ശിഫ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് കാസിമില്‍ നിന്നും സഹായം സ്വീകരിച്ച് ജില്ലാ ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. ദുബൈ മര്‍കസില്‍ നടന്ന ജില്ലാ മഹല്ല് സൗഹൃദ സംഗമത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ് പി. കെ. ബാവ ദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.
ഒരു കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന സാന്ത്വനം ഒന്നാം ഘട്ട പദ്ധയില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സ് സര്‍വീസ്, 50 മഹല്ലുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, 500 രോഗികള്‍ക്ക് പ്രതിമാസ മെഡിക്കല്‍ അലവന്‍സ്, 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംഗമത്തില്‍ മാടവന ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍, എ. കെ. അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, കെ. ആര്‍. നസ്‌റുദ്ദീന്‍ ദാരിമി, വി. സി. ഉമര്‍ഹാജി, വരവൂര്‍ മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി, സി. എം. എ. കബീര്‍ മാസ്റ്റര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, പി. എസ്. എം. കമറുദ്ദീന്‍ പാവറട്ടി, അബൂബക്കര്‍ ഹാജി നാട്ടിക, കുഞ്ഞി മുഹമ്മദ് സഖാഫി തൊഴിയൂര്‍, പി. എ. മുഹമ്മദ് ഹാജി, നവാസ് എടമുട്ടം എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ സഖാഫി വാടാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.



ഷാര്‍ജ : മത – ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് ഇസ്ലാമിക് കോംപ്ലക്സ് നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു. എം. അബ്ദു റഹിമാന്‍ മൌലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
അബുദാബി : ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വെച്ചുണ്ടായ വാഹനാ പകടത്തില്‍ മരണ പ്പെട്ടിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹാബുദ്ദീന്‍ സഖാഫി യുടെ കുടുംബ ത്തിനായി അബുദാബി എസ്. വൈ. എസ്. കമ്മിറ്റി സമാഹരിച്ച ധന സഹായം, എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ സഖാഫി യുടെ പിതാവിന് കൈമാറി. തദവസരത്തില്‍ അബൂ ദാബി എസ്. വൈ. എസ്. മര്‍ക്കസ് ഭാരവാഹികളും ആതവനാട് മഹല്ല് പ്രതിനിധികളും സന്നിഹിതരായിരുന്നു.
അബുദാബി: മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വൈ. എം. സി. എ. യുടെ അബുദാബി ഘടകം ഒരുക്കുന്ന ‘സാന്ത്വനം 2010’ എന്ന പരിപാടി യുടെ ഭാഗമായി ആലപ്പുഴ ജില്ല യിലെ 25 നിര്‍ദ്ധന വിദ്യാര്‍ത്ഥി കള്‍ക്ക് സ്‌കോളര്‍ ഷിപ്പ് നല്‍കും. 10, 12 ക്ലാസ് കഴിഞ്ഞ് ഉപരി പഠന ത്തിനായി 5000 രൂപ വീത മാണ് നല്‍കുക എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ വൈ. എം. സി. എ. ഭാരവാഹി കള്‍ അറിയിച്ചു.


























