ഷാര്‍ജ : നക്ഷത്ര ഹോട്ടലുകളിലെ വര്‍ണ്ണ ദീപാലംകൃത ഹാളുകളില്‍ പ്രമുഖ വ്യക്തിത്വങ്ങളെയും വ്യവസായികളെയും അതിഥികളായി ക്ഷണിച്ചു നടത്തുന്ന ഇഫ്താറുകള്‍ക്ക് അപവാദമായി ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിച്ച ഇഫ്താര്‍. വെള്ളവും വൈദ്യുതിയും ഇല്ലാത്ത ലേബര്‍ ക്യാമ്പും, ജോലിയും ശമ്പളവും ഇല്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ക്യാമ്പുകള്‍ അടക്കം ഷാര്‍ജ സജയിലെ മൂന്നു തൊഴിലാളി കേന്ദ്രങ്ങളിലെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികള്‍ക്കാണ് കെ. എം. സി. സി. ഇഫ്താര്‍ സംഘടിപ്പിച്ചത്.
ഇന്ത്യാക്കാര്‍ക്ക് പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികളും സംഗമത്തില്‍ പങ്കെടുത്തു.
ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ഒരു ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും വിതരണം ചെയ്തു. ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ ഉദ്ഘാടനം ഷാഫി നിര്‍വഹിച്ചു.
വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന ലേബര്‍ ക്യാമ്പില്‍ ദുബായ് കെ.എം.സി.സി. തൃശൂര്‍ ജില്ല സംഘടിപ്പിച്ച ഇഫ്താര്‍
സംസ്ഥാന വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ, ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, കോ-ഓര്‍ഡിനേറ്റര്‍ എന്‍. കെ. ജലീല്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, നിയോജക മണ്ഡലം ഭാരവാഹികളായ ബഷീര്‍ മാമ്പ്ര, ഉമ്മര്‍ മണലാടി, അഷ്‌റഫ് കിള്ളിമംഗലം, എ. സി. മുസ്തഫ, പി. എ. ഹനീഫ, അസൈനാര്‍, എന്‍. എം. ഷാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., സാമൂഹ്യ സേവനം