അബുദാബി : സംസ്ഥാന കെ. എം. സി. സി. ക്കു കീഴിൽ പ്രവർത്തനം ആരംഭിച്ച ഇവൻറ് സൊല്യൂഷൻ സ്ഥാപനത്തിൻ്റെ ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കെട്ടിടത്തിനു സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.
സാമൂഹിക സംഘടനകൾ, വിവിധ കൂട്ടായ്മകൾ, കോർപ്പറേറ്റ് കമ്പനികൾ, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും ഇവൻറുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ, കല, കായികം, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിംഗ് തുടങ്ങിയവയും ഈ സ്ഥാപനത്തിൽ നിന്നും ചെയ്യാൻ സാധിക്കും.
വിവരങ്ങൾക്ക് : 055 348 63 52 (ഷാനവാസ് പുളിക്കൽ).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, കെ.എം.സി.സി., സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം