ദുബായ് : പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ ദുബൈ കെ. എം. സി. സി. യു. എ. ഇ. യുടെ മുപ്പത്തൊമ്പതാമത് ദേശീയ ദിനം അതി വിപുലമായി ആഘോഷിക്കും. പ്രവാസി മനസ്സുകളിലെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന വിവിധ പരിപാടികളോടെ ആഘോഷം വന്‍ വിജയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ തീരുമാനമായി. ജീവ കാരുണ്യ മേഖലയിലും, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലും, വേറിട്ട പ്രവര്‍ത്തനങ്ങളുമായി പ്രവാസി സംഘടനകള്‍ക്ക് മാതൃകയായ ദുബൈ കെ. എം. സി. സി. വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ദേശീയ ദിനാഘോഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിന് വൈകുന്നേരം എന്‍. ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പൊതു സമ്മേളനത്തില്‍ അറബ് പ്രമുഖര്‍, വിവിധ രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹിക പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രക്ത ദാനവും, കലാ, സാഹിത്യ, കായിക മത്സരങ്ങളും നടത്തും. പൊതു സമ്മേളന ത്തോടനുബന്ധിച്ച് പ്രമുഖ മാപ്പിളപ്പാട്ടു ഗായകര്‍ അണി നിരക്കുന്ന ഗാനമേള പരിപാടിക്ക് കൊഴുപ്പേകും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.