ദുബൈ: ‘ഭക്ഷ്യ സുരക്ഷയുടെ ഭാവി’ എന്ന ശീര്‍ഷകത്തിലുള്ള ഏഴാമത് ലോക ഭക്ഷ്യ സുരക്ഷാ സമ്മേളനം ഫെബ്രുവരി 21മുതല്‍ 23 വരെ ദുബൈയില്‍ വെച്ച് നടക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. വിവിധ ദേശീയ, അന്തര്‍ദേശീയ സംഘടനകള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കാളികളാകും. ഭക്ഷ്യ സുരക്ഷയുമായി ബന്പ്പെട്ട കനത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ദുബൈ നഗരസഭാ ഫൂഡ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് അല്‍ അവാദി വ്യക്തമാക്കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, യു.എ.ഇ., സാമൂഹ്യ സേവനം