ശൈഖ് സായിദിന്റെ പേരില്‍ ജീവ കാരുണ്യപദ്ധതി

July 5th, 2014

shaikh-zayed-merit-award-epathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ ‘സായിദിന്റെ ജീവ കാരുണ്യ പ്രവര്‍ത്തന ത്തിലൊരു ദിനം’ എന്ന പുതിയ ജീവ കാരുണ്യ പ്രചാരണ പദ്ധതി ക്ക് വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചു.

ശൈഖ് സായിദിന്റെ മാനുഷിക ജീവ കാരുണ്യ തത്ത്വങ്ങള്‍ അടി സ്ഥാന മാക്കിയുള്ള പരിപാടി കളാണ് ഇതോട് അനുബന്ധിച്ച് നടത്തുന്നത്. ശൈഖ് സായിദിന്റെ ചരമ വാര്‍ഷിക ദിനമായ റമദാന്‍ 19 വരെ ഈ പ്രവര്‍ത്തന ങ്ങള്‍ നടക്കും .

ഈ അധ്യയന വര്‍ഷ ത്തില്‍ നടത്തേണ്ട പുതിയ പ്രവര്‍ത്തന ങ്ങളില്‍ ശൈഖ് സായിദി നോടുള്ള രാഷ്ട്ര ത്തിന്റെ കടപ്പാട് വ്യക്ത മാക്കുന്ന പ്രസ്തുത പ്രവര്‍ത്തനവും ഉള്‍പ്പെടും.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സായിദിന്റെ പേരില്‍ ജീവ കാരുണ്യപദ്ധതി

ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

July 2nd, 2014

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ ഇഫ്താര്‍ വിരുന്ന് മുസഫ വ്യവസായ മേഖല യില്‍ ‘നാഫ്കോ’ ലേബര്‍ ക്യാമ്പ് പരിസരത്ത് ജൂലൈ 4 വെള്ളിയാഴ്ച്ച നടക്കും.

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ സ്വദേശികള്‍ തിങ്ങി പ്പാര്‍ക്കുന്ന ഈ പ്രദേശത്തെ രണ്ടായിര ത്തോളം ​തൊഴിലാളി കള്‍ ഇഫ്താര്‍ സംഗമ ത്തില്‍ പങ്കെടുക്കും.

തുടര്‍ച്ച യായി ഇതു മൂന്നാം വര്‍ഷമാണ് മുസഫ വ്യാവസായിക പ്രദേശത്ത് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്.

കല അബുദാബി യുടെ വനിതാ വിഭാഗ ത്തിന്റെ നേതൄത്വ ത്തില്‍ അബുദാബി മലയാളി സമാജ ത്തില്‍ വച്ചാണ് ഇഫ്താര്‍ വിഭവ ങ്ങള്‍ പാചകം ചെയ്യുക എന്നു കണ്‍വീനര്‍ ബിന്നി ടോമിച്ചന്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി തൊഴിലാളികള്‍

June 28th, 2014

c-sadik-ali-anti-drug-campaign-ePathram
അബുദാബി : കെ. പി. സി. സി. യുടെ ആഭിമുഖ്യ ത്തിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ വേദി യ്ക്ക്‌ പിന്തുണ അർപ്പിച്ചു കൊണ്ട്‌ അബുദാബി മിന ഫിഷ്‌ മാർക്കറ്റിൽ തൊഴിലാളി കൾ ലഹരിവിരുദ്ധ പ്രതിജ്ഞ യെടുത്തു.

അബുദാബി ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി. സാദിഖലി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

റാഫി. കെ. സി., സുലൈമാൻ. എ, അബ്ദുൽ അസീസ്‌. എ. പി, അഹമ്മദ്‌ കബീർ, ജാഫർ തിരൂർ, നൗഷാദ്‌ തിരുവനന്തപുരം, റഷീദ്‌ എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി തൊഴിലാളികള്‍

ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക്

June 20th, 2014

അബുദാബി : റമദാൻ ദിനങ്ങൾക്ക് മുന്നോടിയായി കുടുംബ ങ്ങൾക്കും കുട്ടികൾക്കു മായി മുസഫ യിലെ ലൈഫ് കെയര്‍ ആശുപത്രി യില്‍ സൗജന്യആരോഗ്യ പരിശോധന നടത്തുന്നു.

പീഡിയാട്രിക്ക്, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍ മോളജി, ഡെന്റല്‍, ഡെര്‍മെറ്റൊളജി എന്നീ വിഭാഗ ങ്ങളിലാണ് സൗജന്യ മായി ആരോഗ്യ പരിശോധന കള്‍ നടത്തുക.

ജൂണ്‍ 21 ശനിയാഴ്ച 10 മണി മുതൽ 2 മണി വരെയും ജൂണ്‍ 22 മുതൽ 26 വരെ രാവിലെ 11 മണിക്കും ഒരു മണിക്കും ഇട യിലും വൈകിട്ട് 5 മണിക്കും 7 മണിക്കും ഇട യിലും സൗജന്യ പരിശോധന നല്കും.

സന്ദർശ കർക്കായി വാഹന സൗകര്യവും ഒരുക്കി യിട്ടുണ്ട്.

കൂടുതൽ വിവര ങ്ങൾക്ക് 02 – 55 66 666 എന്ന നമ്പരിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

Comments Off on ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക്

രക്ത ദാന ക്യാമ്പ്

June 19th, 2014

logo-angamaly-nri-association-ePathram
അബുദാബി : തൃശൂര്‍ ജില്ലയിലെ അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ അങ്കമാലി എന്‍. ആര്‍. ഐ. അസോസിയേഷന്‍ അബുദാബി ചാപ്റ്ററിന്റെ ആഭി മുഖ്യ ത്തില്‍ അബു ദാബി ബ്ലഡ്ബാങ്കു മായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂണ്‍ 27 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ ആയിരിക്കും രക്ത ദാന ക്യാമ്പ് നടക്കുക. ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്ത കനുമായ ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 055 50 14 942 (റിജു), 050 82 13 104 (അജി)

- pma

വായിക്കുക: , , ,

Comments Off on രക്ത ദാന ക്യാമ്പ്


« Previous Page« Previous « എമിറേറ്റ്സ് എയര്‍ ലൈന്‍സില്‍ ഇന്ത്യൻ ഭക്ഷണം ലഭിക്കും
Next »Next Page » നവ രസ വൈഭവം അരങ്ങേറി »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine