
അബുദാബി : ഭൗമ മണിക്കൂര്‍ ആചരണത്തില്‍ യു. എ. ഇ. യും പങ്കാളിയായി. രാത്രി എട്ടരമണിക്ക് വീടുകളും തെരുവുകളും കെട്ടിടങ്ങളുമെല്ലാം വിളക്കു കളണച്ചു ഊര്‍ജ സമ്പാദനത്തില്‍ ഭാഗഭാക്കായി.
അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ദുബായിലെ ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ് അടക്കമുള്ള പ്രധാന സൗധങ്ങളെല്ലാം ഒരു മണിക്കൂര്‍ നേരം ഇരുട്ടിലായി.
പരിസ്ഥിതി സ്‌നേഹികളും കുട്ടികളും സ്ത്റീകളും അടക്കം സാധാരണ ക്കാരായ ജനങ്ങളും ഒരേ മനസ്സോടെ പരിപാടികളില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പരിസ്ഥിതി, യു.എ.ഇ., സാമൂഹ്യ സേവനം




























