അബുദാബി യില്‍ ടാക്സി നിരക്ക് വീണ്ടും കൂട്ടുന്നു

April 6th, 2012

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്ത്‌ സര്‍വ്വീസ് നടത്തുന്ന ടാക്സി കളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു . 2012 മേയ് ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

ഇപ്പോള്‍ സില്‍വര്‍ ടാക്സി യാത്ര തുടങ്ങുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന മിനിമം ചാര്‍ജ്ജ്‌ മൂന്നു ദിര്‍ഹമാണ്. ഇത് മേയ് ഒന്നു മുതല്‍ 50 ഫില്‍സ് കൂടി 3.50 ദിര്‍ഹമാകും. രാത്രി 10 മണി മുതല്‍ മിനിമം ചാര്‍ജ് 10 ദിര്‍ഹമായി ഉയരും.

കിലോ മീറ്റര്‍ നിരക്കില്‍ പകല്‍ സമയം 27 ഫില്‍സും രാത്രി 36 ഫില്‍സും വര്‍ദ്ധന ഉണ്ടാവും. എന്നാല്‍ കാള്‍ സെന്‍റര്‍ മുഖേന ടാക്സി ബുക്ക് ചെയ്യുന്ന തിനുള്ള നിരക്ക് കുറച്ചു.

ടാക്സികളുടെ നിയന്ത്രണാ ധികാരമുള്ള സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നടത്തിയ വിശദമായ പഠന ത്തിന് ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും. ഡ്രൈവര്‍മാരുടെ വേതനവും പരിഷ്കരിക്കും.

ഓരോ വര്‍ഷവും ഡ്രൈവര്‍ മാര്‍ക്ക് കുറഞ്ഞത് നാല് യൂണിഫോം നല്‍കണം എന്ന് എല്ലാ ടാക്സി കമ്പനി കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഹനാപകടം മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

December 11th, 2011

ബഹറൈന്‍ മനാമ: സിക്സ് വീലര്‍ പിക്കപ്പ് നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട കണ്ടെയിനറിന് പിന്നില്‍ ഇടിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. കുന്ദംകുളം കൊരട്ടിക്കര മൂത്തേടത്ത് ഭരതന്‍ (51), പഞ്ചാബ് സ്വദേശി കലാ മൊഹീന്ദര്‍ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു അപകടം. അസ്കറിലെ ബ്രാംകോ കമ്പനിയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗം തൊഴിലാളികളാണ് മരിച്ച ഭരതനും മൊഹീന്ദറും. ഭരതന്‍ ഈമാസം ലീവില്‍ നാട്ടില്‍ പോകാന്‍ തയ്യാറെടു ക്കുകയായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍വരെ മുറിയില്‍ ഒരുക്കിവെച്ചിരുന്നു. ഭരതന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അസ്കറിലെ കമ്പനിയില്‍നിന്ന് ജോലി കഴിഞ്ഞ് അല്‍ബയിലെ താമസ സ്ഥലത്തേക്ക് വരുമ്പോള്‍ അല്‍ബ സിഗ്നലിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്‌.ബംഗ്ലാദേശ് സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

-

വായിക്കുക: ,

Comments Off on വാഹനാപകടം മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ദുബായില്‍ പുതിയ പാത ഗതാഗത ത്തിനായി തുറന്നു കൊടുത്തു

September 16th, 2011

dubai-new-road-epathram

ദുബായ് : അല്‍ വാസല്‍ പുതിയ റോഡ്‌ ഇന്ന് (വെള്ളിയാഴ്ച) രാവിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ.) ഗതാഗത ത്തിനായി തുറന്നു കൊടുത്തു.

ദുബായ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ മുതല്‍ ഷെയ്ഖ് സായിദ്‌ റോഡിന്റെ വലതു ഭാഗത്ത് കൂടി ഡിഫന്‍സ്‌ റൌണ്ട് അബൌട്ട് സമീപത്തിലൂടെ അണ്ടര്‍ പാസ്സ് വഴി അല്‍ വാസലിലേക്കും അല്‍ സഫയിലേക്കും പോകുന്ന പാതയാണിത്. കൂടാതെ അല്‍ വാസലിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ സമീപത്തിലൂടെ കടന്നു പോകുന്ന സര്‍വീസ്‌ റോഡും ഇതോടൊപ്പം ആര്‍. ടി. എ. തുറന്നു കൊടുത്തിട്ടുണ്ട്.

ദുബായിലേക്ക് ജുമേര, സഫാ പാര്‍ക്ക്‌, വഴി വരുന്ന വാഹനങ്ങള്‍ക്ക് എന്നും തിരക്ക് അനുഭവപ്പെടുന്ന സത്വ റോഡ്‌ പോകാതെ ഇതു വഴി സിഗ്നല്‍ കുറഞ്ഞത് കാരണം വേഗത്തില്‍ ട്രേഡ്‌ സെന്റര്‍ റൌണ്ട് അബൌട്ടിലേക്കും സത്വ അല്‍ ദിയാഫ റൌണ്ട് അബൌട്ടിലേക്കും ചെന്നെത്താന്‍ ഈ പുതിയ പാത വഴി സാധിക്കും.

അയച്ചു തന്നത് : ടി. എ. എം. ആലൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റോഡ് മുറിച്ചു കടക്കുന്നവ​ര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശനമാക്കുന്നു

April 17th, 2011

pedestrian-jaywalkers-epathram

അബുദാബി :  എമിറേറ്റില്‍ അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ ക്ക് 200 ദിര്‍ഹം പിഴ കര്‍ശന മാക്കുന്നു.  കാല്‍നട യാത്രക്കാര്‍ വന്‍ തോതില്‍ അപകട ങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യ ത്തിലാണ് ഈ നടപടി എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
 
അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന വര്‍ക്ക് തല്‍സമയം 200 ദിര്‍ഹം പിഴ ചുമത്തും.  നിയമ ലംഘകരെ കണ്ടു പിടിക്കാന്‍ മഫ്തി പൊലീസ് എല്ലാ യിടത്തും ഉണ്ടാകും. റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഓരോ വര്‍ഷവും കോടി ക്കണക്കിന് ദിര്‍ഹ മാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം ചെലവാകുന്നത് കാല്‍നട യാത്രക്കാരുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ക്കാണ്. അവര്‍ക്ക് റോഡ രികിലൂടെ നടന്നു പോകാന്‍ പ്രത്യേക സൗകര്യമുണ്ട്.
 
സിറ്റിയിലും എമിറേറ്റിന്‍റെ മറ്റു ഭാഗ ങ്ങളിലും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സീബ്രാ ലൈനു കളും അണ്ടര്‍ പാസുകളും പാലങ്ങളും മറ്റും നിര്‍മ്മിച്ചത് കാല്‍ നട ക്കാര്‍ക്ക് വേണ്ടി യാണ്.

ഈ സൗകര്യ ങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തങ്ങള്‍ക്ക് തോന്നുന്ന സ്ഥലത്തു വെച്ച് റോഡ് മുറിച്ചു കടക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ കടക്കുന്നതിന് ഇടയില്‍ പലരും അപകട ത്തില്‍ പ്പെടുന്നു.

ഇതോടെ സര്‍ക്കാര്‍ ചെലവാക്കുന്ന ലക്ഷക്കണക്കിന് ദിര്‍ഹവും പൊലീസ് നടത്തുന്ന ശ്രമങ്ങളും പാഴാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് അനുവദിക്കാന്‍ ആവില്ല എന്നും അദ്ദേഹം പറഞ്ഞു. 

കാല്‍നട യാത്രക്കാര്‍, തങ്ങള്‍ക്ക്  അനുവദിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുകയും റോഡ് സുരക്ഷാ നിയമം അവഗണി ക്കുകയും ചെയ്യുന്ന താണ് ഈ അപകട ങ്ങള്‍ക്ക് കാരണം. അതേ സമയം, പലപ്പോഴും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകട കാരണമാകുന്നു.

ഈ സാഹചര്യ ത്തിലാണ് നിയമം കൂടുതല്‍ കര്‍ശനം ആക്കുന്നത് എന്ന്‍  അല്‍ ഹാരിസി വ്യക്തമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് – അബുദാബി റോഡില്‍ വേഗതാ നിയന്ത്രണം

April 17th, 2011

അബുദാബി : ദുബായ് – അബുദാബി  റോഡില്‍  വേഗതാ നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.  നിലവിലുള്ള വേഗതാ പരിധി മണിക്കൂറില്‍ 160 കിലോ മീറ്ററില്‍ നിന്ന്‍ന്ന് 140 കിലോ മീറ്റര്‍ ആയിട്ടാണ്  കുറച്ചത്.

ദുബായ് – അബുദാബി  റോഡില്‍ സാസ് അല്‍ നഖല്‍ പാലം മുതല്‍ സെയ്ഹ് ശുഐബ് വരെയാണ് വേഗതാ നിയന്ത്രണം.
 
അബുദാബി യില്‍ നിന്നും ദുബായി ലേക്കും തിരിച്ചും ഇത് ബാധകമാണ്.  എല്ലാ ഡ്രൈവര്‍മാരും നിര്‍ദ്ദേശം പാലിക്കണം എന്നും നിയമം ലംഘിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും പൊലീസ് അറിയിച്ചു. എന്നാല്‍, ട്രക്കുകളുടെ വേഗതാ പരിധി മണിക്കൂറില്‍ 80 കിലോ മീറ്ററായി തന്നെ തുടരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

63 of 661020626364»|

« Previous Page« Previous « ദുബായില്‍ സാഹിത്യ സായാഹ്നം
Next »Next Page » റോഡ് മുറിച്ചു കടക്കുന്നവ​ര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശനമാക്കുന്നു »



  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine