തിലകന്‍ അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകണം – ഇടവേള ബാബു

April 4th, 2010

സിനിമാ പ്രവത്തകരുടെ സംഘടനയായ അമ്മയുടെ അച്ചടക്ക സമിതിക്കു മുമ്പില്‍ അഞ്ചാം തിയ്യതി നടന്‍ തിലകന്‍ ഹാജരായില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നും, അച്ചടക്ക സമിതി ഇത് മൂന്നാം തവണയാണ് തിലകന് അവസരം നല്‍കുന്നത്, എന്നാല്‍ ഇദ്ദേഹത്തിന് അഭിനയം തുടരുന്നതില്‍ അമ്മയുടെ ഭാഗത്തു നിന്നും തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്നും അമ്മയുടെ ജോ: സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. ശരത്‌ ചന്ദ്രന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു

April 2nd, 2010

c-sarathchandranപ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ശരത്‌ ചന്ദ്രന്‍ (52) ഇന്നലെ രാത്രി തൃശ്ശൂരില്‍ നിന്നും എറണാകുള ത്തേക്കുള്ള യാത്രക്കിടയില്‍ കൊടകരയില്‍ വെച്ച് ട്രെയിനില്‍ നിന്നും വീണു മരിച്ചു. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെ ആധാരമാക്കി നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടൂണ്ട്‌. കൊക്കക്കോള വിരുദ്ധ സമരം പ്രമേയമാക്കി ബാബു രാജുമായി ചേര്‍ന്ന് സംവിധാനം ചെയ്ത “തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം”, കയ്പുനീര്‌ എന്നീ ഡോക്യുമെന്ററികള്‍ നിരവധി മേളകളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്കരത്തിന് പരിഗണിക്കപ്പെട്ട “തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം” എന്ന ഡോക്യുമെന്റ്ററിക്ക് 2008ലെ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.
 
ഒരു കൂട്ടം ഗ്രാമീണരുടെ നില നില്‍പ്പിനായുള്ള സമരം അമേരിക്കന്‍ ദേശീയതയുടെ പ്രതീകമായി പോലും അറിയപ്പെടുന്ന വ്യവസായ ഭീമന്‍ കൊക്കക്കോള യ്ക്കെതിരെയുള്ള മുതലാളിത്ത വിരുദ്ധ ജനകീയ മുന്നേറ്റമായി രൂപപ്പെട്ട കഥ പറയുന്ന “തൌസന്റ് ഡെയ്സ് ആന്‍റ് എ ഡ്രീം”, വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചെറുത്തു നില്‍പ്പിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കു ന്നതിനോടൊപ്പം ഈ മനുഷ്യരുടെ സ്വകാര്യ ദുഖങ്ങളുടെയും, സ്വപ്നങ്ങളുടെയും കഥ കൂടി പറയുന്നു.
 
ലോക ക്ലാസിക്ക്‌ സിനിമകളുടെ വലിയ ഒരു ശേഖരത്തിന്റെ ഉടമ കൂടിയായിരുന്ന ശരത്ചന്ദ്രന്‍ ഈ സിനിമകളുടെ പൊതു പ്രദര്‍ശനം സൌജന്യമായി സംഘടിപ്പിക്കുകയും ചെയ്തു പോന്നു.
 
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പ്രശസ്ത ഗാന്ധിയന്‍ എന്‍. വി മന്മഥന്റെ പൗത്രനും, റിട്ടയേഡ്‌ പ്രോഫസ്സര്‍ ചന്ദ്രശേഖരന്‍ നായരുടെ മകനുമാണ്‌.
 
മൃതദേഹം തൃപ്പൂണിത്തുറ നോര്‍ത്ത് ഫോര്‍ട്ട് ഗാര്‍ഡനില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം തിരുവനന്തപുരത്തേക്കു കൊണ്ടു പോകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഹന്‍ലാലിനും ഡി. ലിറ്റ്.

March 17th, 2010

mohanlal-doctorateകാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നടന്‍ മോഹന്‍ ലാലിന് ഓണററി ഡി. ലിറ്റ്‌. നല്‍കി ആദരിച്ചു. “സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ചരിത്ര സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ തനിക്ക്‌ സാധിച്ചിട്ടുണ്ട് എന്ന് തനിക്ക് ലഭിച്ച ഡോക്ടറേറ്റ്‌ പദവി സ്വീകരിച്ചു കൊണ്ട് മോഹന്‍ ലാല്‍ പറഞ്ഞു.
 
“മഹദ് ജന്മങ്ങളുടെ താങ്ങും തലോടലും താന്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും അനുഭവിക്കാത്ത അനുഭൂതി ഞാനിപ്പോള്‍ അനുഭവിക്കുന്നു. പുരാതനമായ വട വൃക്ഷത്തിന്റെ ചുവടെ, തെളിഞ്ഞ പൊയ്കയുടെ തീരത്ത് നില്‍ക്കുന്നതു പോലെ…”. സംസ്‌കൃതത്തിനു വേണ്ടി ബുദ്ധനെ പ്പോലും വിമര്‍ശിച്ച വിവേകാനന്ദനെ ഓര്‍മ്മിച്ച്, കാവാലത്തിന്റെ കൂടെയുള്ള സംസ്‌കൃത നാടകാനുഭവങ്ങള്‍ പങ്കു വെച്ച്, ഭാഷയുടെ അദൃശ്യ ധാരകളിലേക്ക് അദ്ദേഹം നടന്നു. ഏതോ യുഗ സന്ധിയില്‍ മണ്ണില്‍ മറഞ്ഞു പോയ സരസ്വതീ നദി പോലെയാണ് സംസ്‌കൃതം. മനുഷ്യന്റെ മനസ്സിന്റെ അടരുകളില്‍ എവിടെയോ അത് മറഞ്ഞു കിടക്കുന്നു. അറിവിനു വേണ്ടിയല്ല, സംസ്‌കാരത്തിനു വേണ്ടി അതിനെ തിരിച്ചെടുത്തേ തീരൂ” – ലാല്‍ പറഞ്ഞു.
 
കാലടി സര്‍വകലാശാലയുടെ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നത്. അഭിനയത്തിന്റെ വഴി താന്‍ തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ വിലക്കിയില്ല. “ഞാന്‍ പഠിച്ച് വലിയ ആളാകണം എന്ന് അച്ഛന്‍ മനസ്സു കൊണ്ട് ആഗ്രഹിച്ചി ട്ടുണ്ടാകുമോ? എങ്കില്‍ എനിക്ക് കിട്ടിയ ഈ ഉന്നത ബിരുദം അദ്ദേഹത്തെ സന്തോഷിപ്പിച്ചിരിക്കണം”. പഠിപ്പ് പൂര്‍ത്തിയാക്കിയിട്ടു പോരേ അഭിനയം എന്ന് പണ്ട് ആകുലപ്പെട്ട അച്ഛനെ ലാല്‍ പ്രസംഗത്തില്‍ ഓര്‍മിച്ചു.
 
കാണികളുടെ മുന്‍ നിരയില്‍ നിറഞ്ഞ മനസ്സോടെയിരുന്ന അമ്മയ്ക്കു മുന്നില്‍ ശങ്കരാചാര്യര്‍ അമ്മയെ ക്കുറിച്ചെഴുതിയ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
 
മോഹന്‍ ലാലിനെ കൂടാതെ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫസര്‍ എം. എച്ച്. ശാസ്ത്രികള്‍, ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെയും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഓണററി ഡി. ലിറ്റ്. നല്‍കി ആദരിച്ചു. സര്‍വകലാശാല ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍. എസ്. ഗവായിയാണ് ബഹുമതി പത്രം സമ്മാനിച്ചത്.
 
വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ജെ. പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
മോഹന്‍ ലാലിന് ബിരുദം സമ്മാനിയ്ക്കാനുള്ള സര്‍വകലാ ശാലയുടെ തീരുമാനത്തെ പ്രമുഖ സാംസ്‌ക്കാരിക നായകന്‍ ഡോ. സുകുമാര്‍ അഴീക്കോട് നേരത്തെ വിമര്‍ശിച്ചിരുന്നു. അഭിനയ മികവിന്‌ ആണ് ഡോക്ടറേറ്റ്‌ നല്‍കുന്നത് എങ്കില്‍ അത് കഥകളി നടനായ കലാമണ്‌ഡലം ഗോപിക്കാണ്‌ നല്‍കേണ്ടത്. മമ്മൂട്ടിക്ക്‌ ഒപ്പമെത്താനാണ്‌ മോഹന്‍ലാല്‍ സംസ്‌കൃത സര്‍വകലാ ശാലയുടെ ഡോക്‌ടറേറ്റ്‌ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു.
 
ലെഫ്‌. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച്‌ വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ ‌പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം. ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാലിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം എന്നും ഡോ. സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മസ്കറ്റ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം

March 9th, 2010

muscat-international-film-festivalമസ്കറ്റ്‌: നാല്പതാം ദേശീയ വാര്‍ഷിക ആഘോഷങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്ന ഒമാനില്‍ ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി കൊണ്ട് ആറാമത്‌ മസ്കറ്റ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം മാര്‍ച്ച് 13ന് ആരംഭിക്കും. അറബ് – അന്താരാഷ്‌ട്ര വിഭാഗങ്ങളില്‍ നാല്‍പത്‌ സിനിമകളും ഹ്രസ്വ സിനിമാ വിഭാഗത്തില്‍ നാല്‍പത്‌ ഒമാനി സിനിമകളും പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 13 ന് മസ്കറ്റിലെ അല്‍ ബുസ്താന്‍ പാലസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലെ ഒമാന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉല്‍ഘാടന ചടങ്ങുകള്‍ നടക്കുക.
 
പ്രശസ്ത ഹിന്ദി സിനിമാ നടനായ അമിതാഭ് ബച്ചന്‍, ഹോളിവുഡ്‌ സംവിധായകന്‍ അന്റോണിയോ സുകാമേലി, ഈജിപ്ഷ്യന്‍ നടി മഗ്ദ എല്‍ സബ്ബാഹി, ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി, ഹിന്ദി സിനിമാ നടന്‍ സഞ്ജയ്‌ ദത്ത്‌ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
 
മാര്‍ച്ച് 20ന് ഒമാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് തന്നെ പുരസ്കാര ദാനവും സമാപന ചടങ്ങുകളും നടക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗിരീഷ്‌ പുത്തഞ്ചേരി അന്തരിച്ചു

February 11th, 2010

Girish-Puthencheryപ്രശസ്ത കവിയും ഗാന രചയിതാവും തിരക്കഥാ കൃത്തുമായ ഗിരീഷ്‌ പുത്തഞ്ചേരി (48) അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകീട്ടായിരുന്നു അന്ത്യം. കോഴിക്കോട്‌ പുത്തഞ്ചേരിയില്‍ കൃഷ്ണ പണിക്കരുടേയും മീനാക്ഷിയുടെയും പുത്രനാണ്‌. ബീനയാണ്‌ ഭാര്യ, രണ്ടു മക്കളുണ്ട്‌.
 
മെലഡി ഗാനങ്ങളായാലും, “അടിപൊളി” ഗാനങ്ങളായാലും കഴിഞ്ഞ ഇരുപതു വര്‍ഷ ക്കാലം മലയാളിയുടെ മനസ്സില്‍ പതിഞ്ഞ പല ഗാനങ്ങളും ഇദ്ദേഹത്തി ന്റേതായിരുന്നു. പി. ഭാസ്കരനും, ഓ. എന്‍. വി. യും, കൈതപ്രവും അടക്കി വാണിരുന്ന കാലത്ത്‌, ഈ രംഗത്തേക്ക്‌ കടന്നു വന്ന പുത്തഞ്ചേരി അധികം കഴിയുന്നതിനു മുമ്പു തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തി. ദാരിദ്ര്യ പൂര്‍ണ്ണമായ ജീവിതം നല്‍കിയ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക്‌ കരുത്തേകി. ട്യൂണിനുസരിച്ച്‌ അനായാസം രചന നിര്‍വ്വഹിക്കുവാന്‍ പുത്തഞ്ചേരിക്ക് കഴിഞ്ഞിരുന്നു. സിനിമയുടെ സന്ദര്‍ഭ ത്തിനനുസരിച്ച്‌ അതിലേക്ക്‌ ഇറങ്ങി ചെന്ന് ഗാനങ്ങള്‍ രചിക്കുന്നതില്‍ അനിതര സാധാരണമായ കഴിവായിരുന്നു ഇദ്ദേഹം പ്രകടി പ്പിച്ചിരുന്നത്‌. മലയാള സിനിമയിലെ ഏക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ദേവാസുരത്തിലെ “സൂര്യ കിരീടം വീണുടഞ്ഞു” എന്ന ഗാനം ആ സിനിമയുടെ സന്ദര്‍ഭവുമായും നായകന്റെ മാനസി കാവസ്ഥ യുമായും എത്ര മാത്രം ഇഴുകി ച്ചേരുന്നു എന്നത്‌ ആ മഹാ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഗാന രചയിതാവെന്ന നിലയില്‍ പഴയതും പുതിയതുമായ പല സംഗീത സംവിധായ കര്‍ക്കൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഏഴു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന ഗവണ്മെനിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. അഗ്നി ദേവന്‍, കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയ കാലത്ത്‌, പുനരധിവാസം, രാവണ പ്രഭു, നന്ദനം, ഗൗരീ ശങ്കരം, കഥാവശേഷന്‍ എന്നിവയാണാ ചിത്രങ്ങള്‍.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

145 of 170« First...1020...144145146...150160...Last »

« Previous Page« Previous « സിനിമാ രംഗത്ത്‌ ജാതി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു : മേജര്‍ രവി
Next »Next Page » മസ്കറ്റ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine