അബുദാബി : പ്രവാസ ജീവിതത്തിൽ 50 വർഷം പിന്നിട്ട എം. എ. യൂസഫലിയുടെ സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങൾക്ക് ആദരവുമായി നിർദ്ധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോക്ടർ ഷംഷീർ വയലിൽ.
സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയായി മാനവികമായ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത എം. എ. യൂസഫലിയിൽ നിന്നുള്ള പ്രചോദനമായാണ് കുട്ടികൾക്കും കുടുംബ ങ്ങൾക്കും ആശ്വാസകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്.
ജന്മനാലുള്ള ഹൃദയ രോഗങ്ങൾ അനുഭവിക്കുന്ന 50 കുട്ടികൾക്കാണ് സൗജന്യമായി സർജറികൾ നൽകുക. ഇത്തരം കേസുകളിൽ ശസ്ത്ര ക്രിയക്ക് ഭാരിച്ച ചെലവ് വരുന്നതിനാൽ പ്രതിസന്ധിയിൽ ആവുന്ന നിർദ്ധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങും ആയി തീരും പുതിയ സംരംഭം.
എം. എ. യൂസഫലിയുടെ മൂത്ത മകളും വി. പി. എസ്. ഹെൽത്ത് കെയർ വൈസ് ചെയർ പേഴ്സണുമായ ഡോ. ഷബീന യൂസഫലി യുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പ് ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമാണ്.
കുരുന്നുകൾക്ക് വേണ്ടിയുള്ള കാരുണ്യ പദ്ധതി, ആയിരങ്ങൾക്ക് സ്നേഹ സ്പർശമേകുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി യുടെ സേവന നിരതമായ ജീവിതത്തിൻ്റെ സന്ദേശം പുതു തലമുറ യിലേക്ക് പകരാൻ വഴിയൊരുക്കും.
വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ യു. എ. ഇ. യി ലെയും ഇന്ത്യയിലെയും ഒമാനിലെയും ആശുപത്രി കളിലൂടെയാണ് പദ്ധതി നടപ്പാക്കുക.
മനുഷ്യത്വ പരമായ ഇടപെടലുകൾ കുടുംബത്തിൻ്റെ തന്നെ ഭാഗമാണ് അതേ പാതയിലൂടെ എം. എ. യൂസഫലിയുടെ യു. എ. ഇ. യിലെ അര നൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമം എന്നും ഡോ. ഷംഷീർ പറഞ്ഞു. വെല്ലുവിളികൾ നേരിടുന്ന കുട്ടികളോടും കുടുംബങ്ങളോടും ഉള്ള സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഭാഗമായി പദ്ധതി മാറട്ടെ.
കുട്ടികളുടെ സർജറിയും ചികിത്സയും ഏറ്റെടുക്കുന്നതിലൂടെ അതിരുകൾ ഇല്ലാതെ സ്വപ്നം കാണാനും വളരാനും അവർക്ക് അവസരം ലഭിക്കട്ടെ എന്നും അദ്ദേഹം പ്രതീക്ഷ പങ്കു വച്ചു.
ആഗോള സംരംഭകനായ എം. എ. യൂസഫലി യുടെ ജൈത്ര യാത്രയുടെ തുടക്കം 1973 ഡിസംബർ 31 ന് ദുബായിലെ റാഷിദ് പോർട്ടിൽ ഇറങ്ങിയതോടെയാണ്. ചെറിയ തുടക്കത്തിലൂടെ വളർച്ചയിലേക്ക് നടന്നു കയറിയ അദ്ദേഹത്തിൻ്റെ യു. എ. ഇ. യിലെ അര നൂറ്റാണ്ട് കാലത്തെ പ്രവാസ ലോകവും ഭരണാധി കാരികളും ഏറെ ആദരവോടെയാണ് കാണുന്നത്.
ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് ആശ്വാസമായ യൂസഫലിയോടുള്ള ആദരവായി കുടുംബത്തിൽ നിന്ന് തന്നെയുള്ള പുതിയ പദ്ധതി വിവിധ രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായ ഹസ്തമേകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vps, vps-burjeel, ആരോഗ്യം, കുട്ടികള്‍, ജീവകാരുണ്യം, യൂസഫലി, സാമൂഹ്യ സേവനം