ദോഹ : സെഞ്ച്വറി വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍സി ന്റെ ബാനറില്‍ സിദ്ദീഖ് ചേന്ദ മംഗല്ലൂര്‍ ഒരുക്കിയ ‘ഊമ ക്കുയില്‍ പാടുമ്പോള്‍’ എന്ന മലയാള സിനിമ യുടെ ദോഹ യിലെ പ്രകാശനവും പ്രദര്‍ശനവും ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.
ഫ്രണ്ട്സ് കൾചറൽ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ് മാന്‍ കിഴി ശ്ശേരിക്ക് ആദ്യ സി. ഡി. നല്‍കി പ്രശസ്ത ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണി യാണ് ചിത്ര ത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.
കലയും സാഹിത്യവും മാനവിക മൂല്യങ്ങള്‍ ഉദ്‌ഘോഷി ക്കുന്നതും സമൂഹത്തില്‍ നന്മ യുടെയും പ്രതീക്ഷ യുടേയും കിരണ ങ്ങള്‍ പരത്തുന്നവ യുമാകണം എന്ന് സി. ഡി സ്വീകരിച്ചു കൊണ്ട് ഹബീബു റഹ് മാന്‍ കിഴിശ്ശേരി അഭിപ്രായ പ്പെട്ടു.
കേവലം സൗന്ദര്യാസ്വാദനം എന്ന തലത്തില്‍ നിന്നും ഉയര്‍ന്ന് കലയെ മൂല്യ വല്‍ക്കരിക്കുകയും സാമൂഹ്യ നന്മ കളുടെ പ്രചാരണ ത്തിന് ഉപയോഗിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വ മാണ് പ്രബുദ്ധ സമൂഹ ത്തിന് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ദീര്‍ഘ കാലം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗ ങ്ങളിലെ നിറ സാന്നിധ്യ മായിരുന്ന ബന്ന ചേന്ദമംഗല്ലൂര്‍ പ്രധാന വേഷമിട്ട ചിത്രം എന്ന നിലക്കും ഖത്തറിലെ സഹൃദയര്‍ക്ക് പ്രസക്തമാണ് ഈ സംരംഭ മെന്ന് അദ്ദേഹം പറഞ്ഞു.സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച ചിത്ര ത്തില്‍ നിലമ്പൂര്‍ ആയിഷ, ശങ്കര്‍ എന്നിവര്‍ പ്രധാന കഥാ പാത്ര ങ്ങള്‍ക്ക് വേഷ പ്പകര്‍ച്ച ഏകുന്നു. കാനേഷ് പൂനൂരിന്റെ വരികള്‍ എം. ആര്‍. റിസണ്‍ ചിട്ട പ്പെടുത്തി വിധു പ്രതാപ് ആലപിച്ചു. ക്യാമറ: നൗഷാദ് ഷെരീഫ്.
രണ്ട് സംസ്ഥാന അവാര്‍ഡുകള്‍, 4 ഫിലിം ക്രിട്ടിക് അവാര്‍ഡുകള്‍, എ. ടി. അബു അവാര്‍ഡ്, എ. ടി. ഉമ്മര്‍ അവാര്‍ഡ്, നവ കേരള പുരസ്‌കാര്‍ തുടങ്ങി ചെറുതും വലുതു മായ നിരവധി പുരസ്‌കാര ങ്ങള്‍ കരസ്ഥ മാക്കിയ ഈ ചിത്രം സന്ദേശ പ്രധാന മാണ് എന്നതിനാല്‍ ഖത്തറില്‍ തികച്ചും സൗജന്യ മായാണ് വിതരണം ചെയ്യുന്നത് എന്നും സി. ഡി. ആവശ്യ മുള്ളവര്‍ 44 32 48 53, 44 66 12 13 എന്നീ നമ്പറില്‍ ബന്ധപ്പെടണം.
-തയാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ
- pma