അബുദാബി : യു. എ. ഇ. തല ത്തില്‍ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘ശ്രീദേവി സ്മാരക യുവജനോല്‍സവം’ ഫെബ്രുവരി 3, 4, 5 തിയ്യതി കളിലായി മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ നടക്കും.
നാലു പതിറ്റാണ്ടായി സാമൂഹിക സാംസ്കാരിക രംഗത്തും കലാ സാഹിത്യ കായിക രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള സമാജ ത്തിന്‍റെ പ്രതിവര്‍ഷ പ്രവര്‍ത്തന ങ്ങളില്‍ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് സമാജം യുവജനോത്സവം. യു. എ. ഇ. യിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അഹല്യ മണി എക്‌സ്‌ചേഞ്ച് ബ്യൂറോ ആണ് ശ്രീദേവി സ്മാരക യുവജനോത്സവ ത്തിന്‍റെ മുഖ്യ പ്രായോജകര്‍.
അകാലത്തില്‍ പൊലിഞ്ഞു പോയ സമാജം മുന്‍ കലാ തിലകം ശ്രീദേവി യുടെ പേരിലുള്ള ‘കലാതിലകം പട്ടം’ കൂടാതെ ഈ വര്‍ഷം ആണ്‍കുട്ടി കള്‍ക്കായി ‘കലാപ്രതിഭാ’ പട്ടവും സമ്മാനിക്കും. യുവജനോത്സവ ത്തിന്‍റെ വിധികര്‍ത്താ വായി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ എത്തിച്ചേരും എന്നും യു. എ. ഇ. യിലെ വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുമായി ആയിര ത്തോളം വിദ്യാര്‍ത്ഥി കള്‍ പങ്കെടുക്കും എന്നും അബുദാബി മലയാളി സമാജ ത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ ഭാരവാഹി കള്‍ പറഞ്ഞു. ക്ഷേമാവതി ടീച്ചറെ കൂടാതെ വിവിധ കലാ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രഗല്ഭരായ മറ്റു വിധി കര്‍ത്താക്കളും യുവജനോത്സവ ത്തിന്‍റെ ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരിക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, സിനിമാ ചലച്ചിത്ര ഗാനം (കരോക്കെ), സിനിമാ ഗാനം (കരോക്കെ ഇല്ലാതെ), നാടന്‍പാട്ട്, ആംഗ്യപ്പാട്ട്, വാദ്യോപകരണ സംഗീതം, പ്രച്ഛന്ന വേഷം, മോണോ ആക്ട്, സംഘ നൃത്തം, ഒപ്പന, ഏകാംഗാഭിനയം എന്നീ 17 ഇനങ്ങളി ലേക്കാണ് പ്രധാന മായും മത്സരം നടക്കുക.
.
വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ മണി എക്‌സ്‌ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി യേശു ശീലന്‍, കലാ വിഭാഗം സെക്രട്ടറി ബിജു കിഴക്കനേല, അസി. കലാവിഭാഗം സെക്രട്ടറി നിസാര്‍, ട്രഷറര്‍ ജയപ്രകാശ് എന്നിവരും പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, മലയാളി സമാജം