Monday, February 1st, 2016

എട്ടു ലക്ഷത്തോളം മയക്കു മരുന്ന് ഗുളികകൾ പിടിച്ചെടുത്തു

logo-ministry-of-interior-uae-ePathram അബുദാബി : യു. എ. ഇ. ആഭ്യന്തര മന്ത്രാലയത്തിലെ ആന്‍റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്ട റേറ്റും അബു ദാബി പോലീസും സംയുക്ത മായി നടത്തിയ വൻ മയക്കു മരുന്ന് വേട്ട യിൽ അറബ് വംശ ജരായ മൂന്നു വിദേശികൾ പിടി യിലായി.

രാജ്യത്ത് വൻ മയക്കു മരുന്ന് കടത്ത് നടക്കുന്നത് സംബന്ധിച്ച രഹസ്യവിവരം ആന്‍റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്ടറേറ്റ് ജനറലിന് ലഭിച്ചതോടെ പോലീസ് സംഘം നടത്തിയ രഹസ്യാന്വേഷണ ത്തിലൂ ടെ മയക്കു മരുന്നു റാക്കറ്റിന്റെ വിവര ങ്ങൾ കണ്ടെത്തു കയും യു. എ. ഇ. യിലെ മൂന്ന് എമിരേറ്റു കളിലായി നടത്തിയ തെരച്ചിലിൽ 537 ബാഗു കളിൽ സൂക്ഷിച്ചു വെച്ചിരുന്ന 794,000 മയക്കു മരുന്ന് ഗുളിക കൾ പിടി ച്ചെടു ക്കുകയും ചെയ്തു.

അജ്മാനിൽ നിന്നും പിടിയിലായ അറബ് പൗരന്‍െറ വാഹന ത്തിന്‍െറ രഹസ്യ അറ യിൽ 160 പ്ലാസ്റ്റിക് കവറു കളിലാണ് മയക്കു മരുന്ന് ഗുളിക കൾ സൂക്ഷി ച്ചിരുന്നത്.

യു. എ. ഇ. യിലും മറ്റു ജി. സി. സി. രാജ്യ ങ്ങളിലും വിതരണം ചെയ്യുന്ന തിനായി ട്ടാണ് ഈ മയക്കു മരുന്ന് ഗുളിക കൾ തയ്യാറാക്കി യത്. അബു ദാബി പോലീ സിന്റെ വിദഗ്ദ മായ ഇട പെടലി ലൂടെ യാണ് മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്യാനായത്.

ഇതിലെ ഒരു പ്രതി താമസിച്ചിരുന്ന അലൈനിലെ വില്ല പൊലീസ് റെയ്ഡ് ചെയ്തു. വില്ല യിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ, അയൽ വാസി യുടെ വീട്ടിലെ വാട്ടർ ടാങ്കിൽ കയറി ഒളിച്ചു. ഇവിടെ നിന്നു മാണ് പോലീസ് ഇയാളെ പിടി കൂടിയത്. രണ്ടാമൻ അലൈനിലെ താമസ സ്ഥലത്തു നിന്നും മൂന്നാമൻ അജ്മാനിലെ അപ്പാർട്ടു മെന്റിൽ നിന്നു മാണ് അറസ്റ്റിലായത്‌.

ഇന്ധന ടാങ്കറിൽ ഒളിപ്പിച്ച് രാജ്യത്തിന്‍െറ പുറ ത്തേക്ക്‌ കടത്താൻ സംഘം പദ്ധതി യിട്ടിരുന്നു. എന്നാൽ പോലീ സിന്റെ സമയോചിത മായ ഇട പെട ലിലൂടെ യും വിവിധ സർക്കാർ വിഭാഗ ങ്ങളുടെ സഹായ ത്തോടെ യുമാണ്‌ മയക്കു മരുന്നു റാക്കറ്റിന്‍െറ പ്രവർത്തന ങ്ങൾ കണ്ട ത്തൊനും മുഴുവൻ പ്രതി കളെയും പിടി കൂടാനും സാധിച്ചത് എന്ന് ആന്‍റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്ടറേറ്റ് ജനറൽ കേണൽ സഈദ് അബ്ദുല്ല അൽ സുവൈദി അറിയിച്ചു.

Abudhabi Police Security Media

- പി. എം. അബ്ദുല്‍ റഹിമാന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

Comments are closed.


«
« • കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’
 • ആർട്ട് മേറ്റ്സ് ‘ഫിയസ്റ്റ’ അരങ്ങേറി
 • തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും
 • ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 
 • ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
 • ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ
 • ആറു മരുന്നു കൾ പിൻവലിച്ചു
 • ഐ. സി. എ. ഐ. മുപ്പത്തി ഒന്നാം വാർഷിക സെമിനാർ
 • മലയാളി വിദ്യാർത്ഥിനി യുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു
 • സാഹിത്യ സംഗമം സംഘടിപ്പിച്ചു
 • അലി അസ്കര്‍ മഹ് ബൂബി യുടെ പുസ്തകം പ്രകാശനം ചെയ്തു
 • കേരള പ്പിറവി : ‘ഭൂമി മലയാളം’ ശ്രദ്ധേയമായി
 • എ. മുഹമ്മദ് സലീമിനു യാത്രയയപ്പു നൽകി
 • ടോളറൻസ് – എക്യൂ മെനിക്കൽ മീറ്റ്
 • മലയാളം മിഷൻ പ്രവേശനോൽസവം ബദാ സായിദില്‍
 • ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഡിസംബറില്‍
 • കേരള സോഷ്യൽ സെന്ററിൽ ‘ഭൂമി മലയാളം’
 • ഇടപ്പാളയം പ്രവാസി സംഗമം നവംബർ ഒന്നിന് അജ്മാനിൽ
 • സമാജം കേരള പ്പിറവി ദിനാഘോഷം : എൻ. കെ. പ്രേമ ചന്ദ്രൻ മുഖ്യ അതിഥി
 • കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine