അബുദാബി : ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒരുക്കുന്ന അലങ്കാരങ്ങള്‍ സംബന്ധിച്ച് അബുദാബി പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നവംബര്‍ 22 ഞായര്‍ മുതല്‍ ഡിസംബര്‍ 6 വരെ യാണ് ദേശീയ ദിനാഘോഷം.
ഈ കാലയള വില്‍ മാത്രമേ വാഹന ങ്ങള്‍ അലങ്കരിക്കാന്‍ അനുവദിക്കുക യുള്ളൂ. വാഹന ങ്ങളുടെ നിറം മാറ്റ ങ്ങള്‍ നിയമ വിധേയം ആയിരി ക്കണം. അശ്ലീല ചുവ യുള്ള വാക്കു കള്‍ വാഹന ത്തില്‍ പതി ക്കരുത്. വഴി യിലൂടെ നടന്നു പോകുന്നവരെ ഉപദ്രവി ക്കരുത്. ശരീര ത്തിലേക്ക് ദ്രാവക ങ്ങളോ വാതക ങ്ങളോ പ്രയോഗിക്കരുത്, വാഹന ങ്ങളുടെ എന്‍ജിനു കളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ശിക്ഷാര്‍ഹ മാണ്
അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നീ ഭാഗ ങ്ങളില്‍ റോഡുകള്‍, ഭൂഗര്‍ഭ തുരങ്ക ങ്ങള്‍ എന്നിവിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കും എന്നും അബുദാബി പോലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി വ്യക്തമാക്കി. ട്രാഫിക് ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരി ക്കും.
സമൂഹത്തിലെ എല്ലാ വിഭാഗം ജന ങ്ങള്‍ക്കും ദേശീയ ദിനം ആഘോഷിക്കാനും അവ സര മൊരുക്കും. ദേശീയ ദിനാഘോഷം ആസ്വദിക്കാനും അരാജകത്വവും അസ്വ സ്ഥത കളും ഇല്ലാ താക്കാ നും എല്ലാവരും സഹകരിക്കണം എന്നും നിര്‍ദ്ദേശ ങ്ങള്‍ കര്‍ശ്ശന മായും പാലിക്കണം എന്നും അദ്ദേഹം പൊതു ജന ങ്ങളോട് അഭ്യര്‍ത്ഥിച്ചു.
- pma