അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് – ജിമ്മി ജോര്‍ജ്ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണ മെന്റ് ഫെബ്രുവരി 19 ഞായറാഴ്‌ച മുതല്‍ തുടക്ക മാവും. വൈകുന്നേരം ഏഴര മണിക്ക് നടക്കുന്ന ചട ങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ് മേധാവി ഡോക്ടര്‍ ബി. ആര്‍. ഷെട്ടി ടൂര്‍ണ്ണ മെന്റ് ഉദ്ഘാടനം ചെയ്യും. എട്ടു മണിക്ക് ആദ്യ മത്സരം ആരം ഭിക്കും.
ഫെബ്രുവരി 24 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണ മെന്റ് ദിവ സവും രാത്രി ഏഴു മണി മുതലാണ് ആരംഭി ക്കുക. കാണി കള്‍ക്ക് ഗ്യാലറി യിലേ ക്കുള്ള പ്രവേശനം സൌജന്യം ആയി രിക്കും.
യു. എ. ഇ, ഇന്ത്യ, ഖത്തർ, ഒമാൻ, പാകി സ്ഥാൻ, യൂറോപ്പ്, മൊറോക്കോ എന്നീ രാജ്യ ങ്ങളിലെ ദേശീയ – അന്തര്‍ ദേശീയ വോളീ ബോള്‍ താര ങ്ങളെ അണി നിരത്തി യു. എ. ഇ. യിലെ ആറു പ്രമുഖ ടീമു കളാണ് ഈ ടൂര്‍ണ്ണ മെന്റില്‍ മാറ്റു രക്കു ന്നത്. വിജയി കൾക്ക് ക്യാഷ് പ്രൈസു കളും വ്യക്തി ഗത ട്രോഫി കളും മെഡലു കളും സമ്മാനിക്കും.
പരിപാടി യെ കുറിച്ചു വിശദീ കരി ക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ മുഖ്യ പ്രായോജ കരായ യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്‌മ നാഭൻ, ജനറല്‍ സെക്രട്ടറി മനോജ് , കായിക വിഭാഗം സെക്രട്ടറി അബ്ദുൽ ഗഫൂർ, ടൂര്‍ണ്ണ മെന്റ് കോഡിനേറ്റര്‍ മാരായ ടി. എ. സലിം, മുഹ മ്മദ് ജോഷി തുടങ്ങി യവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന