അബുദാബി : മലയാളി സമാജം അമേച്വര്‍ നാടക മത്സരം മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സമാജം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു.
ഏഴ് നാടക ങ്ങളാണ് മത്സര രംഗത്തുള്ളത്. ഇസ്കന്ദർ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച് നാടക സൗഹൃദം അവതരി പ്പിക്കുന്ന മരണ ഭയം, മലയാളി സൗഹൃദ വേദി യുടെ ഇരകള്‍, (കെ. വി. ബഷീർ രചനയും വിനോദ് പട്ടുവം സംവിധാനം)
റഫീഖ് പി. ടി. രചനയും സംവിധാനവും നിര്‍വഹിച്ച് സോഷ്യല്‍ ഫോറം അവതരിപ്പിക്കുന്ന രക്ത ബന്ധം, ആസിഫ് കരീം ഭായി യുടെ രചന യില്‍ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത റിമംബ്രന്‍സ് ദുബായ് അവതരി പ്പിക്കുന്ന മൂക നര്‍ത്തകന്‍, പ്രദീപ് മുണ്ടൂറിന്റെ രചന യില്‍ സുധീര്‍ ബാബുട്ടന്‍ സംവിധാനം ചെയ്ത അല്‍ ഐന്‍ മലയാളി സമാജം ഒരുക്കുന്ന അനന്തം അയനം, ജഗത് കുമാര്‍ പി. കെ.യുടെ രചന യില്‍ റോജിത് കോവൂര്‍ സംവിധാനം ചെയ്തു മാസ് ഷാര്‍ജ, വേദി യിൽ എത്തിക്കുന്ന പന്തല്‍ ഗ്രാമം, പ്രിയ നന്ദന്‍ രചനയും പ്രകാശ് തച്ചങ്ങാട്ട് സംവിധാനവും ചെയ്ത് അബുദാബി ശക്തിയുടെ സമയം എന്നിവ യാണ് നാടക ങ്ങള്‍.
മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച അഭിനയം എന്നിവയ്ക്ക് പ്രത്യേക സമ്മാനവും ഒന്നും രണ്ടും സ്ഥാന ങ്ങള്‍ കരസ്ഥമാക്കുന്ന നാടക ങ്ങൾക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, നാടകം, പ്രവാസി, മലയാളി സമാജം, യു.എ.ഇ.