ദോഹ : ഖത്തറിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘എടക്കഴിയൂര്‍ നോണ്‍ റസി ഡന്റ്‌സ് അസോസിയേഷന്‍’ (എനോറ ഖത്തര്‍) ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ദോഹ യിലെ പല ഭാഗങ്ങളി ലായി ജോലി ചെയ്യുന്നവര്‍ക്ക് ഇവിടെ ഒത്തു കൂടാനും, അവരുടെ ക്ഷേമ ത്തിനായി എന്തെ ങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും യോഗം തീരുമാനിച്ചു. പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.
മനാഫ് ഹംസ (പ്രസിഡന്റ്), ഉസ്മാന്‍ മാരാത്ത്, മുസ്തഫ പുളിങ്കുന്നത്ത് (വൈസ് പ്രസിഡന്റുമാര്‍), എന്‍. കെ. നഷീദ് (ജനറല്‍ സെക്രട്ടറി), ഷെറിന്‍ പരപ്പില്‍, മനാഫ് കെ. വി. (സെക്രട്ടറിമാര്‍), വലിയറയില്‍ മുഹമ്മദ് (ട്രഷറര്‍), നജീബ് കല്ലയില്‍ (ആര്‍ട്‌സ് കണ്‍വീനര്‍), അബ്ദുല്‍ ഖാദര്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹി കളായും കമറുദ്ധീന്‍, അഷ്‌റഫ് പരപ്പില്‍, ഉസ്മാന്‍ ആച്ചപ്പുള്ളി, കുട്ടി എടക്കഴിയൂര്‍, മൊയ്തൂട്ടി കല്ലയില്‍ എന്നിവരെ ഉപദേശക സമിതി അംഗ ങ്ങളായും തെരഞ്ഞെടുത്തു.
നിര്‍വ്വാഹക സമിതി യിലേക്ക് എ. വി. എ. റഹിമാന്‍, ഫൈസല്‍ പരപ്പില്‍, ശിവദാസ് കളത്തില്‍, അനീഷ്, ഷാന്‍ കമറുദ്ധീന്‍, അന്‍വര്‍ സി. എം., ഹംസ പന്തായില്‍, നൂറുദ്ധീന്‍, ജാബിര്‍ പി. വി., ജനാര്‍ദനന്‍ കെ. ജി., റഷീദ് വി. എച്ച്. എന്നിവരെയും ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.
ഖത്തറി ലുള്ള എടക്കഴിയൂര്‍ നിവാസി കള്‍ക്ക് ഈ കൂട്ടായ്മ യുമായി സഹകരിക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ബന്ധപ്പെടുക : ഷെറിന്‍ പരപ്പില്‍ -55 72 20 26, മനാഫ്ഹംസ -55 86 55 90, നഷീദ് -33 24 78 81
– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ.
- pma