ഖത്തര്‍ : ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ കുടുംബ സംഗമം ഏപ്രിൽ 27 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദോഹയിലെ അല്‍ – ഒസറ ഹോട്ടലില്‍ നടന്നു. തുടര്‍ന്ന് നടന്ന യോഗത്തിൽ മഹല്ലില്‍ പെട്ട നൂറുദ്ധീന്റെ മകന്‍ ഷാക്കിറിന്റെ മരണത്തിലുള്ള അനുശോചനം രേഖപ്പെടുത്തി ക്കൊണ്ട് എം. വി. അഷ്‌റഫ്, അബ്ദുല്‍ അസീസ്, മുജീബ് റഹ് മാന്‍ , പൊറ്റയിൽ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. മരണം ഏത് നിമിഷവും നമ്മെ തേടി വരാമെന്നും അതിനായി എല്ലാവരും തയ്യാറെടുക്കണമെന്നും മുജീബ് റഹ് മാന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.
ദോഹ സന്ദർശിക്കുന്ന ബ്ലാങ്ങാട് മഹല്ല് മുൻ സെക്രട്ടറി പൊറ്റയില്‍ ഖാദര്‍ ബ്ലാങ്ങാട് പള്ളിയിലെ അനുഭവങ്ങള്‍ പങ്ക് വെച്ചു. ഖത്തര്‍ മഹല്ല് കമ്മറ്റി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും, അത് അർഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി ഷാഫിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ ആദ്യത്തെ കുടുംബ സംഗമം ഏറെ സന്തോഷവും ആഹ്ളാദവും നിറഞ്ഞ ഒരു കൂടിച്ചേരല്‍ ആയിരുന്നു.
– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ – ഖത്തര്‍
- ന്യൂസ് ഡെസ്ക്