അബുദാബി : 38 വര്‍ഷത്തെ പ്രവാസ ജീവിത ത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന കേരളാ സോഷ്യല്‍ സെന്ററിന്റെ മുന്‍ ഭാര വാഹിയും ശക്തി തിയറ്റേഴ്‌സ് അബുദാബി യുടെ പ്രവര്‍ത്ത കനു മായ കെ. വി. ഉദയ ശങ്കറിന് കെ. എസ്. സി. യും ശക്തി തീയറ്റേഴ്‌സും സംയുക്തമായി യാത്രയയപ്പ് നല്‍കി.
സെന്റര്‍ പ്രസിഡന്റ് എം. യു. വാസുവിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കെ. ബി. മുരളി, എന്‍. വി. മോഹനന്‍, ബി. ജയ കുമാര്‍, കെ. ടി. ഹമീദ്, പി. കെ. ജയരാജന്‍, രമണി രാജന്‍, റഷീദ് പാലയ്ക്കല്‍, വേണു ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ. എസ്. സി. യുടെയും ശക്തി യുടേയും ഉപഹാരം പ്രസിഡന്റു മാരായ എം. യു. വാസുവും കെ. ടി. ഹമീദും സമ്മാനിച്ചു. എം. ഇ. എസ്. പൊന്നാനി കോളേജ് അലംനിയുടെ യുടെ ഉപഹാരം മെസ്‌പോ പ്രസിഡന്റ് അബൂബക്കര്‍ സമ്മാനിച്ചു. കെ. വി. ഉദയ ശങ്കര്‍ മറുപടി പ്രസംഗം നടത്തി.
ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും ജയപ്രകാശ് വര്‍ക്കല നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, ബഹുമതി, ശക്തി തിയേറ്റഴ്സ്, സംഘടന