അബുദാബി : യു. എ. ഇ. യിൽ നവജാത ശിശുക്കൾ ജനിച്ച് 120 ദിവസത്തിന് ഉള്ളില്‍ എമിറേറ്റ്സ് ഐ. ഡി. കാർഡ് എടുക്കണം എന്ന് അധികൃതര്‍.
വിദേശികളായ കുട്ടികള്‍ക്ക് നല്‍കുന്ന ഐ. ഡി. കാർഡിന്‍റെ കാലാവധി, സ്പോൺസറുടെ വിസാ കാലാവധി തന്നെ ആയിരിക്കും.
കുട്ടിയുടെ ഫോട്ടോ, ജനന സർട്ടിഫിക്കറ്റ് പാസ്സ് പോര്‍ട്ട് കോപ്പി, സ്പോൺസറുടെ വിസാ പേജ് അടക്കമുള്ള പാസ്സ് പോര്‍ട്ട് കോപ്പി എന്നിവയാണ് ഐ. ഡി. ക്ക് അപേക്ഷ നല്‍കുവാന്‍ ആവശ്യമുള്ള രേഖകള്‍. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ തുടർ വിവരങ്ങൾ ഇ-മെയിലിൽ ലഭിക്കും. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി യുടെ ആപ്പിലും വെബ് സൈറ്റിലും ഇതിനുള്ള സേവനങ്ങൾ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കുവാന്‍ അനുവദിച്ച സമയ ത്തിലും 30 ദിവസത്തില്‍ അധികം വൈകിയാൽ പ്രതിദിനം 20 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഇത്തരത്തിൽ പരമാവധി 1000 ദിർഹം വരെ പിഴ ചുമത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, കുട്ടികള്‍, നിയമം, പ്രവാസി