അബുദാബി : ഇരുപത്തി അഞ്ചാമത് രാജ്യാന്തര പുസ്തകോല്‍സവ ത്തിനു അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിൽ തുടക്കമായി. അബുദാബി കിരീടാവ കാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തിലാണ് പുസ്തകോല്‍സവം സംഘടിപ്പി ച്ചിരി ക്കുന്നത്.
യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് വ്യാഴാഴ്ച രാവിലെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ലോക ത്തിലെ ഏറ്റവും മികച്ച എഴുത്തു കാരുടെ പുസ്തക ങ്ങളും പ്രസിദ്ധീ കരണ ങ്ങളും ഈ മേള യിൽ പ്രദര്‍ശിപ്പിക്കും. ഇന്ത്യ, അമേരിക്ക, ജര്‍മനി, സ്പെയിന്‍, ഗ്രീസ്, യു. എ. ഇ. ജോര്‍ദ്ദാന്‍ തുടങ്ങിയ അമ്പത് രാജ്യ ങ്ങളില്‍ നിന്നായി 1025 പ്രസാധകര്‍ ഇവിടെ ഒത്തുചേരും.
ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന മേള യിലേക്കുള്ള പ്രവേശനം സൗജന്യ മാണ്. പ്രവൃത്തി ദിവസ ങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്ത് മണി വരെയും വെള്ളി യാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് മണി വരെ യുമാണ് സന്ദര്‍ശന സമയം.
സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കു മായി നിരവധി സമ്മാന ങ്ങളും വിവിധ പ്രസാധകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ യില്‍നിന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വ ത്തില്‍ 21 പ്രസാധക സംഘങ്ങളാണ് പങ്കെടുക്കുന്നത്. പ്രശസ്ത സാഹിത്യ കാരന്‍ സേതുവും പ്രമുഖ പ്രസിദ്ധീകരണ ശാലകളും ഈ വര്‍ഷത്തെ പുസ്തകോത്സവ ത്തിന് മലയാള ത്തിന്‍റെ സാന്നിദ്ധ്യവും അറിയി ക്കുന്നു.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ബഹുമാനാര്‍ത്ഥം പ്രത്യേക പരിപാടി കളും സംഘടിപ്പി ക്കുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, മാധ്യമങ്ങള്‍, യു.എ.ഇ., വിദ്യാഭ്യാസം, സാംസ്കാരികം, സാഹിത്യം