മസ്കറ്റ് : ഒമാനില്‍ ആദ്യമായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഒക്ടോബറില്‍ നടക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് നാമ നിര്‍ദേശ പത്രിക സ്വീകരിക്കുന്ന നടപടികള്‍ ഈ മാസം19ന് ആരംഭിക്കും. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മേല്‍നോട്ട ചുമതല.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി യാണ് രാജ്യത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒമാനിലെ ഭരണ പരിഷ്കാര ങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി ഭരണ സമിതി യിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്.
പ്രാദേശിക ഭരണ ത്തില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്താന്‍ ഇതിലൂടെ കഴിയും എന്നാണ് പ്രതീക്ഷ. നാമനിര്‍ദേശ പത്രിക മെയ് 30 വരെ സമര്‍പ്പിക്കാം.
ഇലക്ഷന്‍ തിയതി കമ്മീഷന്‍ പിന്നീട് പ്രഖ്യാപിക്കും.
വാര്‍ത്ത അയച്ചത് : ബിജു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, തിരഞ്ഞെടുപ്പ്