Wednesday, May 27th, 2015

മഅ്ദിന്‍ വൈസനിയം: മിഡില്‍ ഈസ്റ്റ്തല ഉദ്ഘാടനം അബുദാബിയിൽ

sayyid-khaleel-bukhari-usman-sakhafi-ePathram
അബുദാബി : പ്രമുഖ വിദ്യാഭ്യാസ സ്ഥാപന മായ മഅ്ദിന്‍ അക്കാദമി യുടെ ഇരുപതാം വാര്‍ഷിക ആഘോഷ മായ വൈസനിയ ത്തിന്റെ മിഡില്‍ ഈസ്റ്റ് തല ഉദ്ഘാടനം മേയ് 27 ബുധനാഴ്ച അബുദാബി യില്‍ നടക്കും.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. മത സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വൈസനിയം പ്രതിനിധികളും പങ്കെടുക്കും.

വിദ്യാഭ്യാസം, സംസ്‌കാരം, മതം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ 20 വിഭാഗ ങ്ങളി ലാണ് വൈസനീയം പരിപാടികള്‍ സംഘടി പ്പിക്കുക.

പ്രവാസി കളുടെ വിദ്യാഭ്യാസ – ക്ഷേമ കാര്യങ്ങളും വൈസനീയ ത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ കാരണ ങ്ങളാല്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കാന്‍ കഴിയാത്ത വര്‍ക്കും റെഗുലര്‍ പഠന ത്തിന് സൗകര്യം ഇല്ലാത്തവര്‍ക്കും സഹായക മാകുന്ന വെര്‍ച്വല്‍ യൂണി വേഴ്‌സിറ്റി ഇതില്‍ പ്രധാന പ്പെട്ടതാണ്.

ഇസ്‌ലാമിക് ബേങ്കിംഗ് ആന്റ് ഫൈനാന്‍സ് മേഖല യിലെ ഉന്നത പഠന ത്തിന് മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ സൗകര്യമൊരുക്കും. ഈ മേഖല യില്‍ ഏറ്റവും പ്രമുഖ പഠന കേന്ദ്ര മായ മലേഷ്യ യിലെ ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്സ്റ്റിക്കു കീഴിലെ ബിരുദ കോഴ്‌സു കള്‍ ഈ അക്കാദമിക് വര്‍ഷം മുതല്‍ മലപ്പുറം മഅ്ദിന്‍ അക്കാദമി യില്‍ ആരംഭി ക്കും. ഇതോടൊപ്പം, ഗള്‍ഫ് രാജ്യ ങ്ങളില്‍ ഇസ്‌ലാമിക് ബേങ്കിംഗ് ജോലി ചെയ്യുന്നവര്‍ക്ക് ഗവേഷണ ത്തോടെ യുള്ള പി. ജി. പഠന ത്തിന് സൗകര്യമുണ്ടാകും.

വിവിധ ദേശീയ – അന്തര്‍ ദേശീയ യൂണിവേഴ്‌സിറ്റി കളുടെ പഠന അവ സര ങ്ങള്‍ ലഭ്യ മാവുന്ന തര ത്തില്‍ ഒരു എജ്യു ഹബ്ബായി മഅ്ദിന്‍ അക്കാദമി യെ മാറ്റും എന്നും സംഘാട കർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു. മലപ്പുറം ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അക്കാദ മിക്കു കീഴില്‍ ഇന്ന് 28 സ്ഥാപന ങ്ങളി ലായി 18,500 കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്.

2017 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന വൈസനിയ ത്തില്‍ 20 രാജ്യ ങ്ങളില്‍ വ്യത്യസ്ത പദ്ധതികള്‍ സംഘടി പ്പിക്കുന്നതിനോട് അനു ബന്ധ മായാണ് പരിപാടി നടക്കുന്ന തെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, വൈസനിയം അബുദാബി ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



 • അബുദാബി യില്‍ പുരുഷ നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം
 • പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ
 • അനുശോചനവും കൂട്ടു പ്രാർത്ഥനയും
 • പിന്‍സീറ്റ് കുട്ടി കൾക്ക് സുരക്ഷിതം : മുന്നറി യിപ്പു മായി പോലീസ്
 • യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ
 • ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു
 • ആരോഗ്യമുള്ള കുടുംബം – മികച്ച കുട്ടി കൾ : കെ. എസ്. സി. യില്‍ ബോധ വൽക്കരണ ക്ലാസ്സ്
 • സോഷ്യല്‍ മീഡിയ യിലൂടെ തെറ്റായ വിവര ങ്ങൾ പ്രചരിപ്പി ക്കരുത്
 • വേനല്‍ ചൂടിനു കുളിരായി അല്‍ ഐനില്‍ കനത്ത മഴ
 • ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച
 • തീര്‍ത്ഥാട കരുടെ ബസ്സ് അപകട ത്തില്‍ : ആളപായം ഇല്ല
 • യു. എ. ഇ. യിലേക്ക് കുടുംബത്തെ കൊണ്ടു വരാന്‍ വരുമാനം മാത്രം മാനദണ്ഡം
 • സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി
 • ഖസാക്കിന്റെ ഇതിഹാസം : വായന മത്സരം
 • വേനൽ ത്തുമ്പി കൾക്ക് വർണ്ണാഭമായ തുടക്കം
 • വാഹന റജിസ്ട്രേഷനും പിഴ അടക്കു വാനും കൂടുതൽ കിയോസ്ക്കു കള്‍
 • ഗതാഗത നിയന്ത്രണം ജൂലായ് 19 വരെ തുടരും
 • മോശം ടയറുകള്‍ : 5,376 വാഹന ങ്ങൾ പിടിച്ചെടുത്തു
 • കുവൈറ്റില്‍ എ. ബി. എ തെറാപ്പിസ്റ്റു കള്‍ക്ക് തൊഴില്‍ അവസരം
 • മലയാളീ സമാജ ത്തില്‍ ‘ചങ്ങാതി ക്കൂട്ടം’ ഇന്നു മുതല്‍



 • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine