Friday, September 10th, 2010

ബഹറൈന്‍ കേരളീയ സമാജം കവിതാ പുരസ്കാരം – 2010

bahrain-keraleeya-samajam-epathramബഹറൈന്‍ : ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹി പ്പിക്കുന്ന തിനുമായി ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം “സമാജം കഥ / കവിതാ പുരസ്കാരം – 2010″ എന്ന പേരില്‍ കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും, ഫലകവും, പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2010 സെപ്‌റ്റംബര്‍ 20 തിങ്കളാഴ്‌ചയ്ക്കു മുന്‍പായി ബഹറൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹറൈന്‍ എന്ന വിലാസത്തിലോ bksaward അറ്റ്‌ gmail ഡോട്ട് കോം എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കേണ്ടതാണ്.

കവറിനു മുകളില്‍ ‘സമാജം കഥ / കവിതാ പുരസ്കാരം – 2010′ എന്ന് പ്രത്യേകം രേഖപ്പെടു ത്തിയിരിക്കണം.

നാട്ടില്‍ നിന്നുള്ള കഥാകാരന്മാരും, കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. ഒക്‌ടോബര്‍ 5ന് വിജയിയെ പ്രഖ്യാപിക്കുകയും, തുടര്‍ന്ന് സമാജത്തില്‍ ഒക്‌ടോബര്‍ 15 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ :

  1. രചയിതാവ്‌ ഇപ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം.
  2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
  3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
  4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം.
  5. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
  6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാന്‍ ഉതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
  7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം.
  8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി : 20.09.2010
  9. ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
  10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
  11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല. അതിനാല്‍ കോപ്പികള്‍ സൂക്‌ഷിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സാഹിത്യ വിഭാഗം കണ്‍‌വീനര്‍ ബാജി ഓടംവേലി 00973 – 39258308 എന്ന നമ്പറില്‍ ബന്ധപ്പെടുക. (bajikzy അറ്റ്‌ yahoo ഡോട്ട് കോം)

devasenaബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരങ്ങള്‍ ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയ്ക്കും ആണ് ലഭിച്ചത്. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.

e പത്ര ത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി വാഹനമിടിച്ചു മരിച്ചു
  • നക്ഷത്ര സ്വപ്നം : സംഗീത നാടകം ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍
  • ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍
  • ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ചകോടി അബുദാബിയില്‍
  • കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക യോഗം 25 ന്
  • അമ്മ മലയാളം പഠന കളരി
  • ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി കമ്മിറ്റി
  • രാജ്യാന്തര രക്താതി സമ്മര്‍ദ്ദ ദിന സംഗമം സംഘടിപ്പിച്ചു
  • കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു
  • സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍
  • അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും
  • ‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍
  • പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
  • യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്
  • “പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം
  • നസന സലീമിന് ഉപഹാരം
  • നക്ഷത്രങ്ങള്‍ കരയാറില്ല
  • “ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ
  • ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു



  • ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...
    ഇസ്മായില്‍ മേലടിയുടെ ചിന്...
    ഭാഗ്യദേവത കടാക്ഷിച്ച അഹമ്...
    ഭാരതീയ ദര്‍ശനങ്ങള്‍ മഹത്ത...
    ദുബായില്‍ മലയാളി ആര്‍ക്കി...
    ഭാരതീയ സംഗീത ത്തിനു പകരം ...
    റിയാദില്‍ ഇന്ത്യാ ടൂറിസം ...
    ഹിറ്റ്‌ എഫ്.എം. വയലാര്‍ ര...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine