ദുബായ് : യു. എ. ഇ. യില്‍ മരണ പ്പെടുന്ന ഇന്ത്യ ക്കാ രുടെ മൃതദേഹ ങ്ങൾ കൊണ്ടു പോകു ന്നതി നുള്ള കാർഗോ നിരക്ക് ഇരട്ടി യാക്കി വർദ്ധി പ്പിച്ചത് എയർ ഇന്ത്യ പിന്‍ വലിച്ചു.
മൃതദേഹാം കൊണ്ട് പോകുന്ന പെട്ടിയുടെ ഭാരം കണ ക്കാക്കി തുക നിശ്ചയിച്ച് കാര്‍ഗോ അയ ക്കുന്ന താണ് നില വിലെ രീതി. കിലോഗ്രാ മിന്ന് 15 ദിർഹം വീതം ഈടാക്കി യിരുന്ന താണ് കഴിഞ്ഞ യാഴ്ച യിൽ വർദ്ധി പ്പിച്ചതും കിലോക്ക് 30 ദിര്‍ഹം ആക്കി ഉയർത്തിയതും.
പ്രവാസ ലോക ത്തു നിന്നും കടുത്ത പ്രതി ഷേധം ഉയർന്ന തോടെ യാണ് നിരക്ക് ഇരട്ടി യാക്കി വർദ്ധി പ്പിച്ച നടപടി യിൽ നിന്ന് എയർ ഇന്ത്യ പിന്‍ വാങ്ങി യത്. എയർ ഇന്ത്യ യിലും എക്സ് പ്രസ്സിലും പഴയ നിരക്ക് തന്നെ തുടരുവാനും തീരുമാനിച്ചു.
എന്നാല്‍ നിരക്ക് വര്‍ദ്ധി പ്പിച്ചതല്ല, നേരത്തെ നൽകി വന്നിരുന്ന 50% ഇളവ് എടുത്തു കളഞ്ഞതാണ് എന്നായി രുന്നു അധി കൃതരുടെ വിശദീകരണം.
- കറസ്പോണ്ടന്റ്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, നിയമം, പ്രതിഷേധം, പ്രവാസി, യു.എ.ഇ., വിമാനം