അബുദാബി : ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച തെരുവ് നാടക മത്സര ത്തില്‍ ദല അവതരിപ്പിച്ച “വെള്ളരിക്ക പട്ടണം” മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
ഉപഭോഗ സംസ്കാര ത്തിന്റെ പരസ്യ ങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന ചതിക്കുഴികളെ തുറന്നു കാട്ടിയ വെള്ളരിക്ക പട്ടണം സംവിധാനം ചെയ്ത ശ്രീഹരി ഇത്തിക്കാട്ട് മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ടു.
മികച്ച രണ്ടാമത്തെ നാടകമായി ചേതന റാസല്‍ ഖൈമ അവതരിപ്പിച്ച “കോഴിയും കൗപീനവും” തെരെഞ്ഞെടുക്കപ്പെട്ടു തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച “കബഡി കളിക്കാര്‍ ” ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനു അര്‍ഹമായി.
മികച്ച നടന്‍ ബാബുരാജ് (വെള്ളരിക്ക പട്ടണം), രണ്ടാമത്തെ നടന്‍ ബിജു. ഇ. (കോഴിയും കൗപീനവും), മികച്ച നടി ലക്ഷ്മി ശ്രീഹരി (വെള്ളരിക്ക പട്ടണം) രണ്ടാമത്തെ നടി ഫബി ഷാജഹാന്‍ (കബഡി കളിക്കാര്‍) എന്നിവരാണ് മറ്റ് ജേതാക്കള്‍.
അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി നാടക മത്സരം ഉദ്ഘാടനം ചെയ്തു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി മുന്‍ പ്രസിഡന്റ് രഘുനാഥ് ഊരു പൊയ്ക, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. യു. വാസു എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പീലിക്കോട് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം, ബഹുമതി, ശക്തി തിയേറ്റഴ്സ്