അബുദാബി : ഇന്ത്യന്‍ എംബസ്സി യും ശക്തി തിയ്യറ്റെഴ്സും മണിരംഗ് അബുദാബി യും സംയുക്തമായി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തില്‍ പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്, ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഉപഹാരം സമ്മാനിച്ചു.
എന്‍. എം. സി. ഗ്രൂപ്പ് ഡെപ്യൂട്ടി സി. ഇ. ഒ. പ്രശാന്ത് മാങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.
പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ കലാമണ്ഡലം ഗോപി ആശാന്‍ നേതൃത്വം നല്‍കിയ ‘പ്രണയ പര്‍വ്വ’ ത്തില്‍ പ്രേമം ഇതി വൃത്ത മായ കച ദേവയാനി, രുഗ്മാംഗദ ചരിതം, ബക വധം എന്നീ മൂന്നു കഥ കളാണ് അരങ്ങില്‍ എത്തിയത്.
മാർഗ്ഗി വിജയകുമാർ, കലാമണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ്, കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങീ ഇരുപതോളം കലാ കാരന്മാര്‍ അണി നിരന്ന കഥ കളി മഹോത്സവം സാധാരണ ക്കാരായ പ്രേക്ഷകരെ ആകര്‍ഷിച്ചു എന്ന് കേരളാ സോഷ്യല്‍ സെന്ററില്‍ എത്തിയ കാണി കളുടെ ബാഹുല്യം തെളിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ബഹുമതി, ശക്തി തിയേറ്റഴ്സ്, സംഘടന