അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഈദ് ഫെയറിലെ പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും അബുദാബിയ്ക്ക് നവ്യാനുഭവമായി.
കെ. എസ്. സി. വോളന്റിയര്‍ ക്യാപ്ടന്‍ എം. വി. മോഹനന്‍ ബുക്ക് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ പോട്രയ്റ്റ് രചന രാജീവ് മുളക്കുഴ നടത്തി. കല പ്രസിഡന്റ് അമര്‍ സിംഗ് ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന പോട്രയ്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, അജിത്ത് കണ്ണൂര്‍, നദീം മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
ഡി. സി. ബുക്സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിര ത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാ ക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 28 ഞായറാഴ്ച ഈദ് ഫെയര്‍ അവസാനിക്കും. ഫൈസല്‍ ബാവ, ശശിന്‍സാ, കെ. എം. എം. ഷെരീഫ്, ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ശ്രീകണ്ടന്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പ്രസക്തി, സാംസ്കാരികം, സാഹിത്യം