അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള ഈദ് ഫെയറിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 26, 27, 28 തീയതി കളില്‍ പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും സംഘടിപ്പിക്കും.
ഡി. സി. ബുക്‌സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീ കരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിരത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാക്കി യിട്ടുണ്ട്.
വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി മാതൃഭൂമി ബുക്‌സിന്റെയും ഡി. സി. ബുക്‌സിന്റെയും മലയാള പരിഭാഷകള്‍ പ്രസക്തി ബുക്ക് സ്റ്റാളില്‍ ലഭ്യമാക്കി യിട്ടുണ്ട്.
പ്രമുഖ പ്രവാസി കവികളായ അനൂപ്ചന്ദ്രന്‍, നസീര്‍ കടിക്കാട്, ടി. എ. ശശി, സൈനുദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര എന്നിവരുടെ കവിതാ സമാഹാര ങ്ങളും ലഭ്യമാണ്.
ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് ചിത്ര കാരന്മാരുടെ നേതൃത്വ ത്തില്‍ നടക്കുന്ന ഇന്‍സ്റ്റന്റ് പോട്രയിട്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, രാജീവ് മുളക്കുഴ, നദീം മുസ്തഫ, അജിത്ത് കണ്ണൂര്‍, അനില്‍ താമരശേരി, രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പ്രസക്തി, സാംസ്കാരികം, സാഹിത്യം