ദോഹ : ഇന്ത്യന്‍ സംഗീത ത്തിലെ പാട്ടിന്റെ രാജകുമാരി ശ്രേയാ ഘോഷല്‍ അവതരിപ്പിച്ച സംഗീത നിശ ‘ ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ ‘ അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ അരങ്ങേറി.
റാമി പ്രൊഡക്ഷന്സും ദോഹ വേവ്സുമായി ചേര്‍ന്ന് പ്ലാനറ്റ് ഫാഷന്‍ – റോയല്‍ മിറാജ് പെര്‍ഫ്യും അവതരിപ്പിച്ച മെഗാ സംഗീത പരിപാടി യിലേക്ക് വൈകീട്ട് 5 മണിക്ക് തന്നെ കാണികള്‍ അകത്ത് കയറി 8 മണിക്ക് പരിപാടി തുടങ്ങുന്നത് വരെ അക്ഷമ യോടെ കാത്തിരുന്നത് ദോഹയുടെ ചരിത്ര ത്തിലെ ആദ്യത്തെ സംഭവമായി.
പ്ലാനറ്റ് ഫാഷന്‍ എം. ഡി. ഹസ്സന്‍ കുഞ്ഞി ശ്രേയ ഘോഷലിനെയും ടീമിനെയും സ്വാഗതം ചെയ്തു. 8 മണിക്ക് ആരംഭിച്ച പരിപാടി യില്‍ ആദ്യത്തെ ഗാനത്തിന് തുടക്കം കുറിച്ചത് പിന്നണി ഗായകന്‍ പൃഥ്വി ആയിരുന്നെങ്കിലും നല്ല പിന്തുണ യോടെ ത്തന്നെ ആ ഗായകനെ കാണികള്‍ സ്വീകരിച്ചു.
ബോഡിഗാര്‍ഡിലെ തേരി മേരി മേരി മേരീ തേരി പ്രേം കഹാനി ഹേ മുഷ്കില്‍ എന്ന ഗാനം പാടി ക്കൊണ്ട് ശ്രേയ സ്റ്റേജിലേക്ക് കയറി വന്നപ്പോള്‍ ആരാധ കരുടെ നിലക്കാത്ത കയ്യടി ആയിരുന്നു.
കാണികളുടെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ ശ്രേയ, ഓരോ ഗാനവും തെരഞ്ഞെടുത്ത് പാടിപ്പാടി പോകുമ്പോള്‍ ആദ്യാവസാനം വരെ സ്റ്റേഡിയ ത്തില്‍ തിങ്ങി നിറഞ്ഞ കാണികള് ഓരോ ഗാനത്തെയും കയ്യടിയോടെ മാത്രമാണ് സ്വീകരിച്ചത്.
ആസ്വാദകരുടെ ഇഷ്ടമറിഞ്ഞ് മലയാള ഗാനമായ ‘നിലാവേ… നിലാവേ നീ മയങ്ങല്ലേ’ എന്ന ഗാനത്തിന് തുടക്കമിട്ട് കൊണ്ട് പല്ലവി പാടി കഴിഞ്ഞപ്പോള്‍ നര്‍ത്തകരുടെ അകമ്പടി യോടെ കിഴക്കു പൂക്കും…. എന്ന ഗാന ത്തിലേക്ക് കടക്കുകയായിരുന്നു. പാട്ടിനൊത്തുള്ള നൃത്തവും കാണികളുടെ നിറഞ്ഞ പിന്തുണയും കൂടെ ആയപ്പോള്‍ ശ്രേയയും സ്വയം മറന്ന് ആടിപ്പോവുക യായിരുന്നു. മലയാള ത്തില്‍ നിന്നും പാട്ടില്‍ ഈ പാട്ടില്‍, അനുരാഗ വിലോചനനായി എന്നീ ഗാനങ്ങളടക്കം നാലു ഗാനങ്ങളാണ് പാടിയത്.
പ്രോഗ്രാം ഡയരക്ടര്‍ റഹീം ആതവനാടിനും ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് തൊയ്യിബിനും അഭിമാനിക്കാവുന്ന അവസരമായിരുന്നു ഈ ഷോയുടെ ആദ്യാവസാനം കിട്ടിയ കയ്യടി.
-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്- ദോഹ
- pma