
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫി ല്‍ ഉടനീളം നടത്തുന്ന ‘ശ്രേഷ്ഠം മലയാളം – മാതൃ ഭാഷാ പഠന കാല’ ത്തിന്റെയും നവംബര്‍ 15 നു ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റ റില്‍ നടക്കാന്‍ പോകുന്ന സോണ്‍ സാഹിത്യോല്സവി ന്റെയും ഭാഗമായി അബുദാബി യില്‍ ‘മലയാള ത്തിന്റെ ദേശവും പര ദേശവും’ എന്ന തല വാചക ത്തില്‍ ആര്‍. എസ്. സീ. അബുദാബി സോണ്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.
നവംബര്‍ 9 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മദിന സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ ലുലു ഫുഡ് കോര്‍ട്ട് ഹാളില്‍ നടക്കുന്ന പരിപാടി യില്‍ യു. എ. ഇ. യിലെ കലാ സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കേരള പിറവി ദിന ത്തില്‍ ഗള്‍ഫിലെ 500 കേന്ദ്ര ങ്ങളില്‍ ‘പള്ളിക്കൂടം’ നടത്തി യാണ് പഠന കാലം ആരംഭിച്ചത്. മലയാള ഭാഷ യുടെ അറിവും മഹത്വവും പ്രവാസി കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് പഠന കാലം സംഘടിപ്പിച്ചിട്ടുള്ളത്.
- pma






























സജീവതയുള്ള സംഘടന !! രിസാല സ്റ്റഡി സര്‍ക്കിള്‍ ..!!